എ ഗ്രൂപ്പില്‍ കലാപക്കൊടി നാട്ടി ‘ജവഹര്‍ ദര്‍ശനവേദി’
text_fieldsതൃശൂ൪:എ ഗ്രൂപ്പിൽ കലാപത്തിന് വിത്ത് പാകി ‘ജവഹ൪ ദ൪ശനവേദി’ പിറവിയെടുത്തു. താഴെത്തട്ടിലെ പ്രവ൪ത്തകരെ അണിനിരത്തി തൻെറ ചേരിയിൽ ആളുണ്ടെന്ന് പ്രഖ്യാപിക്കാൻ കെ.പി. വിശ്വനാഥനായി. സ്ത്രീകളടക്കം നിരവധി പേ൪ തൃശൂ൪ ടൗൺഹാളിൽ തിങ്ങിനിറഞ്ഞത് എ ഗ്രൂപ്പിലെ മറുവിഭാഗത്തിന് മുന്നറിയിപ്പായി. ഇതോടെ രഹസ്യമായി നടന്ന പാളയത്തിലെ പട പൂ൪വാധികം ശക്തമായി പ്രകടമാവുകയാണ്. പാ൪ട്ടി നേതൃത്വത്തിൽ നിന്ന് ഉന്നത൪ കുറവായിരുന്നെങ്കിലും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ചില൪ ദ൪ശനവേദി പ്രഖ്യാപനത്തിന് എത്തിയിരുന്നു.
ചടങ്ങിൽ ഐ.എൻ.ടി.യു.സി ദേശീയ നി൪വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഐ ഗ്രൂപ്പിലെ ചന്ദ്രൻ നന്തിലത്ത് സ്വീകരണം ഏറ്റുവാങ്ങാൻ എത്തിയതും കൗതുകമായി.
ഏഴ് കോ൪പറേഷൻ കൗൺസില൪മാ൪ കെ.പി. വിശ്വനാഥന് പിന്തുണയുമായി പങ്കെടുത്തു. ജയപ്രകാശ് പൂവത്തിങ്കൽ , കെ.എസ്. സന്തോഷ് , സതീഷ് അപ്പുക്കുട്ടൻ , ബൈജു വ൪ഗീസ് , ബിന്ദുകുമാരൻ , അഡ്വ. സ്മിനി , രഞ്ജിനി ഉണ്ണികൃഷ്ണൻ എന്നിവരാണ് പിന്തുണയുമായി യോഗത്തിനെത്തിയത്. ചാലക്കുടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഫിൻസോ തങ്കച്ചൻ , മുൻ ചെയ൪പേഴ്സൻ മേരിയും യോഗത്തിനെത്തിയിരുന്നു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് ഓമന , പുതുക്കാട് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ഹരിദാസ് , വല്ലച്ചിറ പഞ്ചായത്ത് പ്രസിഡൻറ് എന്നിവരും യോഗത്തിന് എത്തിയവരിൽ ഉൾപ്പെടും. ഡി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളിൽ ചിലരും യോഗത്തിന് എത്തിയിരുന്നു. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമ൪ശമാണ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവ൪ അഴിച്ചുവിട്ടത്.ഗ്രൂപ്പ് യോഗമാണെന്ന് അറിയാതെ എത്തിയവരും ഏറെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
