പുരുഷ പീഡനത്തിനെതിരെ 19ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസം
text_fieldsകൊച്ചി: പുരുഷ പീഡനത്തിനെതിരെ പുരുഷന്മാ൪ കൂട്ട ഉപവാസത്തിന് ഒരുങ്ങുന്നു. 19ന് സെക്രട്ടേറിയറ്റ് പടിക്കലാണ് ഉപവാസം.
സ്ത്രീ സംരക്ഷണ നിയമങ്ങൾ മുതലെടുത്ത് നടത്തുന്ന പുരുഷ പീഡനങ്ങൾക്കും വിവേചനങ്ങൾക്കും എതിരെയുമാണ് ഉപവാസമെന്ന് ജനമിത്ര ജനകീയ നീതി വേദി വ്യക്തമാക്കുന്നു.പീഡനങ്ങൾ കൊണ്ട് പൊറുതിമുട്ടിയ പുരുഷന്മാ൪ക്ക് സഹായത്തിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും 9387469083 നമ്പറിലോ മലപ്പുറം കൊണ്ടോട്ടിയിലെ സംസ്ഥാന സമിതി ഓഫിസിൽ നേരിട്ടോ ബന്ധപ്പെടണമെന്ന് സംസ്ഥാന പ്രസിഡൻറ് എ.എ. ഇബ്രാഹിം ‘മാധ്യമ’ ത്തോട് പറഞ്ഞു .
സ്ത്രീ പീഡനങ്ങൾക്ക് ശിക്ഷ നൽകാൻ നിയമങ്ങൾ ഉള്ളതു പോലെ പുരുഷ പീഡനം തടയാനും നിയമം നി൪മിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കള്ളക്കേസുകൾ കൊടുക്കുന്ന സ്ത്രീകൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നിയമ വ്യവസ്ഥ ഉണ്ടാക്കുക എന്നതാണ് മറ്റൊരു ആവശ്യം. കേരളത്തിലെ കുടുംബ കോടതികളിൽ സ്ത്രീകളുടെ വാദങ്ങൾ മാത്രമാണ് മുഖവിലയ്ക്ക് എടുക്കുന്നതെന്നും അതിനാൽ കുടുംബ കോടതികളിലെ കേസുകൾ അന്വേഷണ ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധന നടത്തി റിപ്പോ൪ട്ട് സ്വീകരിച്ച ശേഷം മാത്രമേ വിധി പ്രസ്താവം നടത്താവൂ എന്നും ആവശ്യപ്പെടുന്നു.
കോടതികളിൽ പുരുഷന്മാരുടെ ഭാഗം കേൾക്കാതിരിക്കുന്ന ന്യായാധിപന്മാരെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും എല്ലാ കോടതികളിലും പരാതിപ്പെട്ടി സ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. കുടുംബകോടതികൾക്കെതിരെ ഉയ൪ന്നിട്ടുള്ള ആക്ഷേപങ്ങൾ ഹൈകോടതി അന്വേഷിക്കണമെന്നും കുടുംബ ബന്ധം ഭദ്രമാക്കാൻ നിലവിലെ നിയമ സംവിധാനങ്ങൾ പരാജയമായതിനാൽ കുടുംബ സംരക്ഷണ കമീഷനെ നിയമിക്കണമെന്ന് ആവശ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
