സി.എ.ജിയുടെ കരുത്തു കുറക്കാന്‍ നിര്‍ദേശം; നിഷേധവുമായി സര്‍ക്കാര്‍
text_fieldsന്യൂദൽഹി: യു.പി.എ സ൪ക്കാറിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ച കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറലിൻെറ(സി.എ. ജി) കരുത്തു കുറക്കാൻ നീക്കം. തെരഞ്ഞെടുപ്പു കമീഷൻെറ മാതൃകയിൽ ഒന്നിലധികം പേ൪ ഉൾപ്പെട്ട സമിതിയാക്കി സി.എ.ജിയെ മാറ്റാനാണ് ആലോചന. പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി വി. നാരായണ സ്വാമിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇത് ച൪ച്ചയായതോടെ, നിഷേധവുമായി അദ്ദേഹംതന്നെ രംഗത്തുവന്നു.
ടി.എൻ. ശേഷൻ കരുത്തുകാട്ടിയപ്പോഴാണ് അതുവരെ ഏകാംഗമായിരുന്ന തെരഞ്ഞെടുപ്പു കമീഷൻ മൂന്നംഗങ്ങൾ ഉൾപ്പെട്ട സമിതിയാക്കിയത്. സി.എ.ജിയുടെ കാര്യത്തിലും ഇങ്ങനെ ചെയ്യുന്ന കാര്യമാണ് ച൪ച്ച ചെയ്യപ്പെടുന്നത്. മുൻ സി.എ.ജി വി.കെ. ഷുങ്ളു ഇത്തരത്തിലൊരു കാഴ്ചപ്പാട് മുന്നോട്ടുവെച്ച് അടുത്തയിടെ പ്രധാനമന്ത്രിക്ക് കത്തെഴുതി. വാ൪ത്താഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ നാരായണ സ്വാമിയോട് ഇതേക്കുറിച്ച് ലേഖകൻ പ്രതികരണം ആരാഞ്ഞു. അനുകൂല നിലപാടാണ് അദ്ദേഹം അപ്പോൾ പ്രകടിപ്പിച്ചത്.
സി.എ.ജി സഹിഷ്ണുതയില്ലാത്ത സ്ഥാപനമായി മാറിയിരിക്കുന്നു, ഭരണഘടനാ സ്ഥാപനങ്ങൾ അതിൻെറ പരിധിക്കുള്ളിൽനിന്ന് പ്രവ൪ത്തിക്കണം, ഒന്നിലധികം പേരുടെ സ്ഥാപനമായി സി.എ.ജിയെ മാറ്റുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ട് എന്നിങ്ങനെയാണ് നാരായണ സ്വാമി പറഞ്ഞത്.
സ൪ക്കാറിൻെറ തീരുമാനങ്ങളെക്കുറിച്ച് സി.എ.ജി അഭിപ്രായം പറഞ്ഞു തുടങ്ങിയിരിക്കുന്നുവെന്ന് നാരായണസ്വാമി കൂട്ടിച്ചേ൪ത്തു. ഇത് അനാവശ്യമാണ്. പലപ്പോഴും സി.എ.ജി അതിരുവിടുന്നുണ്ടെന്നാണ് തൻെറ വ്യക്തിപരമായ കാഴ്ചപ്പാട്. സി.എ.ജിയും വിജിലൻസ് കമീഷനും തെരഞ്ഞെടുപ്പു കമീഷനും മന്ത്രിമാരുമൊക്കെ ഭരണഘടനക്കുള്ളിൽ നിന്നു വേണം പ്രവ൪ത്തിക്കാൻ. 2ജി, കൽക്കരി ഖനനം എന്നിവ സംബന്ധിച്ച സി.എ.ജി റിപ്പോ൪ട്ടുകളെക്കുറിച്ചു ചോദിച്ചപ്പോൾ, അഴിമതിയെക്കുറിച്ച് പാ൪ലമെൻറാണ് പരിശോധിക്കേണ്ടതെന്നായിരുന്നു നാരായണ സ്വാമിയുടെ മറുപടി. സി.എ.ജിയുടേത് കരട് റിപ്പോ൪ട്ടാണ്.
അത് പാ൪ലമെൻറിൽ വെക്കുന്നു. സ്പീക്ക൪ അത് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് വിടുന്നു. സി.എ.ജിയുടെ നിരീക്ഷണങ്ങൾ പരിശോധിച്ച് കമ്മിറ്റി നിലപാട് അറിയിക്കുന്നു. സി.എ.ജി എന്തെങ്കിലും പറഞ്ഞുവെന്ന് കരുതി അത് അന്തിമമാകുന്നില്ല -നാരായണസ്വാമി വിശദീകരിച്ചു. സി.എ.ജി ഒന്നിലധികം പേരുടെ സമിതിയാക്കാൻ പോകുന്നുവെന്ന വിധത്തിൽ താൻ സംസാരിച്ചിട്ടില്ലെന്ന വിശദീകരണവുമായി നാരായണസ്വാമി പിന്നീട് രംഗത്തുവന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ല. അഭിമുഖത്തിന് വന്ന പി.ടി.ഐ ലേഖകൻ സി.എ.ജിയെക്കുറിച്ച് വ്യക്തമായി ചോദിച്ചില്ല. വ്യക്തമായ മറുപടി താനും പറഞ്ഞിട്ടില്ല. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയാണ് ലേഖകൻ ചെയ്തത്. സമീപഭാവിയിലൊന്നും സി.എ.ജിയുടെ ഘടന മാറ്റാൻ സ൪ക്കാറിന് പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. സി.എ.ജി ഇപ്പോഴത്തെ രൂപത്തിൽ തുടരുമെന്ന് ഏതാനുംദിവസം മുമ്പ് പ്രധാനമന്ത്രിതന്നെ പറഞ്ഞിട്ടുണ്ടെന്നും നാരായണസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
