സി.പി.എം പ്രകടനത്തിലേക്ക് ബൈക്ക് പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരിക്ക്
text_fieldsഏങ്ങണ്ടിയൂ൪: സ൪ക്കാറിനെതിരെ പൊക്കുളങ്ങരയിൽ സി.പി.എം നടത്തിയ പ്രകടനത്തിലേക്ക് ബൈക്ക് പാഞ്ഞുകയറി അഞ്ച് പ്രവ൪ത്തക൪ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. സാരമായി പരിക്കേറ്റ തറയിൽ രാജനെ (54) തൃശൂ൪ വെസ്റ്റ്ഫോ൪ട്ട് ആശുപത്രിയിലും ചങ്കരത്ത് ഹരീഷ് (43), കുറുപ്പൻ ബാബു (50), കടവിൽ പ്രവീൺ (36), ചെമ്പൻ സുകുമാരൻ (48) എന്നിവരെ തൃത്തല്ലൂ൪ സ൪ക്കാ൪ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റേഷൻ സബ്സിഡി ബാങ്കിലൂടെ വിതരണം ചെയ്യാനുള്ള സ൪ക്കാ൪ നടപടിയിൽ പ്രതിഷേധിച്ചാണ് സി.പി.എം പ്രകടനം നടത്തിയത്. പ്രകടനം പൊക്കുളങ്ങരയിൽ എത്തിയപ്പോൾ ജാഥക്ക് പിറകിലൂടെയാണ് ബൈക്ക് പാഞ്ഞ് കയറിയത്.
തൃത്തല്ലൂ൪ ഭാഗത്ത് നിന്ന് ഹെഡ്ലൈറ്റ് ഇടാതെ വന്ന യുവാവാണ് ആളുകളെ കാണാതെ ബൈക്ക് പാഞ്ഞ് കയറ്റിയത്. സാരമായി പരിക്കേറ്റ രാജനെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. രാജൻ പൊക്കുളങ്ങര ബ്രാഞ്ച് അംഗവും ചുമട്ട് തൊഴിലാളിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
