പട്ടാമ്പി സബ് രജിസ്ട്രാര്‍ ഓഫിസില്‍ റെക്കോഡ് റൂം തുറന്നു
text_fieldsപട്ടാമ്പി: സ്ഥലപരിമിതി മൂലം പ്രയാസമനുഭവിക്കുന്ന പട്ടാമ്പി സബ്രജിസ്ട്രാ൪ ഓഫിസിന് പുതിയ റെക്കോഡ് റൂം തുറന്നു. പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിൽ പാ൪ക്കിങ് ഏരിയയോട് ചേ൪ന്ന ഒരു മുറിയാണ് പൊതുമരാമത്ത് വകുപ്പ് ഇതിന് അനുവദിച്ചത്.
1954 മേയ് ഒന്നിന് പ്രവ൪ത്തനമാരംഭിച്ച സബ് രജിസ്ട്രാ൪ ഓഫിസ്, 2009 ഫെബ്രുവരി 16 മുതലാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയത്. പഴയ റെക്കോഡുകളുടെ കൂമ്പാരം വ൪ധിച്ച സാഹചര്യത്തിൽ സി.പി. മുഹമ്മദ് എം.എൽ.എയുടെ ശ്രമഫലമായാണ് റെക്കോഡ് റൂം അനുവദിച്ചത്. ഇതിൻെറ ഉദ്ഘാടനം സി.പി. മുഹമ്മദ് എം.എൽ.എ നി൪വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു. ജില്ലാ രജിസ്ട്രാ൪ അജിത്സാം ജോസഫ്, പി. കൃഷ്ണൻ, പി. നബീസ, പി.കെ. സാജൻകുമാ൪, ടി. ജോൺസൺ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
