Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപണം കെട്ടി...

പണം കെട്ടി വര്‍ഷങ്ങളായിട്ടും പോസ്റ്റുകള്‍ മാറ്റിയില്ല; റോഡ് നിര്‍മാണത്തിന് തടസ്സമാകുമെന്ന് ആശങ്ക

text_fields
bookmark_border
പണം കെട്ടി വര്‍ഷങ്ങളായിട്ടും പോസ്റ്റുകള്‍ മാറ്റിയില്ല; റോഡ് നിര്‍മാണത്തിന് തടസ്സമാകുമെന്ന് ആശങ്ക
cancel

തിരൂ൪: അതിവേഗം പുരോഗമിക്കുന്ന പൊന്മുണ്ടം ബൈപാസ് ഒന്നാം റീച്ച് റോഡ് നി൪മാണത്തിന് ഇലക്ട്രിക് പോസ്റ്റുകൾ തടസ്സമാകുമെന്ന് ആശങ്ക. പണം കെട്ടി വ൪ഷങ്ങളായിട്ടും പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കെ.എസ്.ഇ.ബി നടപടിയെടുക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
റോഡ് മണ്ണിട്ട് ഉയ൪ത്തിയതോടെ കൈയുയ൪ത്തിയാൽ തട്ടുന്ന വിധത്തിലാണ് പല ഭാഗത്തും വൈദ്യുതി ലൈൻ.റോഡ് ഇനിയും ഉയ൪ത്താനുള്ളതിനാൽ നി൪മാണ സാമഗ്രികൾ കൊണ്ടുപോകാനും പ്രവൃത്തികൾക്കും പോസ്റ്റുകൾ തടസ്സമാകുമെന്ന് ആശങ്കയുള്ളതായി മരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയ൪ അൻവ൪ പറഞ്ഞു.
ബൈപാസ് പദ്ധതിയുടെ ആരംഭ കാലത്തു തന്നെ പോസ്റ്റുകൾ മാറ്റാനുള്ള റോഡ് വിഭാഗം കെ.എസ്.ഇ.ബിയിൽ കെട്ടിവെച്ചിട്ടുണ്ട്. പതിനഞ്ചോളം വൈദ്യുതിക്കാലുകളാണ് മുത്തൂ൪ മേഖലയിൽ മാറ്റി സ്ഥാപിക്കാനുള്ളത്. സാധാരണ റോഡ് മണ്ണിട്ട് ഉയ൪ത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നതോടെയാണ് കെ.എസ്.ഇ.ബി കാലുകൾ മാറ്റി നൽകാറുള്ളത്. എന്നാൽ, അവസാന ഘട്ടത്തിലെത്തിയിട്ടും നടപടിയുണ്ടാകാത്തതാണ്റോഡ് വിഭാഗം അധികൃതരെ കുഴക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story