Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightക്രെഡിറ്റ് കാര്‍ഡ്...

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: ഏഴു പേര്‍ പിടിയില്‍

text_fields
bookmark_border
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: ഏഴു പേര്‍ പിടിയില്‍
cancel

മനാമ: ക്രെഡിറ്റ് കാ൪ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഏഴു പേ൪ പിടിയിലായി. പ്രതികൾ മലയാളികളാണെന്നാണ് സൂചന. മനാമ ഗോൾഡ് സൂക്കിന് പിന്നിലെ മൊബൈൽ മൊത്ത വ്യാപാര സ്ഥാപനമായ സ്കൈ ഇൻറ൪നാഷനൽ ട്രേഡിങിൽനിന്ന് വൻ തുകയുടെ തട്ടിപ്പിന് ശ്രമിച്ചപ്പോഴാണ് സംഘം കുടുങ്ങിയത്. ഇവ൪ മറ്റിടങ്ങളിലും തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നു.
ഏതാനും ദിവസം മുമ്പ് സ്കൈ ഇൻറ൪നാഷനലിലെത്തിയ രണ്ടു മലയാളികൾ വില കൂടിയ മൊബൈൽ ഫോണുകൾ ആവശ്യപ്പെട്ടു. ഐഫോൺ-എസ് 4, സാംസങ് ഗാലക്സി-എസ് 3, സാംസങ് നോട്ട്-2 തുടങ്ങിയ 10 എണ്ണം വീതം വേണമെന്നും ഒരു കമ്പനിയുടെ വക സമ്മാനം നൽകാനാണെന്നും പറഞ്ഞു. ഏതാണ്ട് 4,000 ദിനാറാണ് ഇതിന് വില. ക്രെഡിറ്റ് കാ൪ഡിലാണ് വാങ്ങുന്നതെന്നും അടുത്ത ദിവസം കാ൪ഡുമായി വരാമെന്ന് പറഞ്ഞ് രണ്ടു പേരും മടങ്ങി. അടുത്ത ദിവസം ഇവ൪ കൊണ്ടുവന്ന ക്രെഡിറ്റ് കാ൪ഡുകളിൽനിന്ന് 700 ദിനാ൪ വീതം എന്ന തോതിൽ എടുക്കാൻ പറഞ്ഞു. എന്നാൽ, രണ്ടു കാ൪ഡിൽനിന്നും പണം കിട്ടിയില്ല. കമ്പനി ഉടമയെ വിളിച്ച് വിവരം പറയാമെന്ന് അറിയിച്ച് ഇവ൪ മടങ്ങി.
ബുധനാഴ്ച ഉച്ചക്ക് സംഘം വീണ്ടുമെത്തി. ആദ്യത്തെ കാ൪ഡിൽനിന്ന് 700 ദിനാ൪ കിട്ടി. രണ്ടാമത്തെ കാ൪ഡിൽനിന്ന് 1000 ദിനാ൪ എടുക്കാൻ പറഞ്ഞെങ്കിലും കിട്ടിയില്ല.
ഇതത്തേുട൪ന്ന് മൂന്നു നോട്ട്പാഡ് തൽക്കാലം വേണമെന്ന് പറഞ്ഞു. ഇതിൻെറ വിലയായ 785 ദിനാറിൽ 700 ക്രെഡിറ്റ് കാ൪ഡിൽനിന്ന് എടുത്തത് കിഴിച്ച് ബാക്കി സംഖ്യ ഉടമ വന്നിട്ട് പണമായി നൽകാമെന്നാണ് പറഞ്ഞത്. ഇവരുടെ സി.പി.ആ൪ വേണമെന്ന് കടയിൽനിന്ന് പറഞ്ഞപ്പോൾ, സി.പി.ആ൪ വീണുപോയെന്ന് പറഞ്ഞ സംഘം, വൈകിട്ട് ഒരു സി.പി.ആ൪ കോപ്പിയുമായി വന്നു. എന്നാൽ, എൽ.എം.ആ൪.എയുടെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ അടിസ്ഥാന വിവരങ്ങളിൽ വ്യത്യാസം കണ്ടു. ഈ സാഹചര്യത്തിൽ മൊബൈൽ ഷോപ്പിൽനിന്ന് ക്രെഡിറ്റ് മാക്സിൽ ബന്ധപ്പെട്ടു. ഉടമയല്ല കാ൪ഡ് ഉപയോഗിച്ചതെന്ന് പറഞ്ഞതിൻെറ അടിസ്ഥാനത്തിൽ നടത്തിയ പ്രശ്നത്തിൽ ഇവ൪ കൊണ്ടുവന്ന രണ്ടു കാ൪ഡുകളും സംബന്ധിച്ച് ചില പ്രശ്നമുണ്ടെന്നും സാധനങ്ങൾ നൽകരുതെന്നും അവ൪ അറിയിച്ചു.
ഇതത്തേുട൪ന്ന് സംഘത്തെ കുറിച്ച് സി.ഐ.ഡിക്ക് വിവരം നൽകിയതിൻെറ ഫലമായാണ് അറസ്റ്റ് നടന്നത്. ആദ്യം രണ്ടു പേരെ അറസ്റ്റ് ചെയ്തപ്പോൾ, സംഘത്തിലെ ചില൪ മൊബൈൽ ഷോപ്പിൻെറ പരിസരത്ത് കാത്തുനിൽക്കുന്നതായി മനസ്സിലായി. ഇതോടെ ബാക്കി അഞ്ച് പേരും കുടുങ്ങി. സംഘത്തിലെ രണ്ടു പേ൪ നാട്ടിൽനിന്ന് സന്ദ൪ശക വിസയിൽ വന്നതാണ്.
തട്ടിപ്പ് നടത്തി സാധനങ്ങൾ കടത്താനാണ് സംഘത്തിൻെറ പദ്ധതിയെന്ന് സംശയിക്കുന്നു. പ്രതികളെ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story