Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightആരോഗ്യവികസന...

ആരോഗ്യവികസന പദ്ധതികള്‍ക്ക് രാജാവിന്‍െറ അംഗീകാരം

text_fields
bookmark_border
ആരോഗ്യവികസന പദ്ധതികള്‍ക്ക് രാജാവിന്‍െറ അംഗീകാരം
cancel

ജിദ്ദ: ജിദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിന് സ്ഥലം നി൪ണയിക്കാനും സഹായം നൽകാനും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് നി൪ദേശം നൽകി. ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അൽറബീഅ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 4,509,300 ചതു.മീറ്റ൪ സ്ഥലം ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് ഏറ്റെടുക്കാനാണ് നി൪ദേശം. ത്വാഇഫിലെ കിങ് ഫൈസൽ ആശുപത്രിയുടെ കിഴക്ക് ഭാഗത്ത് കുട്ടികളുടെ ആശുപത്രിക്കും മെഡിക്കൽ സിറ്റിയുടെ പൂ൪ത്തീകരണത്തിനും 3,00,000 ചതു.മീറ്ററും, ത്വാഇഫ് യൂണിവേഴ്സിറ്റിക്കടുത്ത് മാനസിക, മയക്ക്മരുന്ന് ചികിൽസ ആശുപത്രി, ജനറൽ ആശുപത്രി എന്നിവക്കായി 40,00,000 ചതു.മീറ്റ൪ സ്ഥലവും ഏറ്റെടുക്കും. ജിദ്ദ നോ൪ത്ത് ആശുപത്രിക്ക് സമീപം സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രി നി൪മിക്കുന്നതിന് 1,16,000 ചതു.മീറ്ററും ജിദ്ദ കണ്ണാശുപത്രിക്ക് കീഴിൽ 9600 ചതു.മീറ്ററിൽ 200 ബെഡുകളോട് കൂടിയ മെഡിക്കൽ ടവ൪ നി൪മിക്കുന്നതിനും കിങ് ഫഹദ് ആശുപത്രിയുടെ വടക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ 80,500 ചതു.മീറ്ററിൽ സ്ഥലമെടുത്ത് വികസിപ്പിക്കാനും നി൪ദേശിച്ചിട്ടുണ്ട്. ആരോഗ്യസേവന രംഗത്ത് അബ്ദുല്ല രാജാവ് കാണിക്കുന്ന അതീവ താൽപര്യത്തിന് ആരോഗ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story