Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനീതിയുടെ ക്രീസില്‍...

നീതിയുടെ ക്രീസില്‍ അസ്ഹര്‍

text_fields
bookmark_border
നീതിയുടെ ക്രീസില്‍ അസ്ഹര്‍
cancel

ഹൈദരാബാദ്: വ൪ഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിൻെറ അമരത്തിരുന്ന് നി൪ഭാഗ്യത്തിൻെറ വഴിയിൽ പുറത്തുപോയയാളാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. അന്താരാഷ്ട്ര കരിയറിലെ അവസാന നാളുകളിൽ പിടികൂടിയ വാതുവെപ്പ് കേസ് അദ്ദേഹത്തെ എന്നന്നേക്കുമായി കളിക്കളത്തിൽനിന്ന് അകറ്റുകയായിരുന്നു. ഏകദിനത്തിൽ ഇന്ത്യയെ ഏറ്റവുമധികം തവണ ജയത്തിലെത്തിച്ച നായകന് ഇതോടെ ഒരു യാത്രയയപ്പുപോലും ലഭിച്ചില്ല. 12 വ൪ഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ വ്യാഴാഴ്ച അനുകൂല വിധി വന്നതിൻെറ സന്തോഷത്തിലാണ് അസ്ഹ൪.
ഒത്തുകളിയുമായി ബന്ധപ്പെട്ട് കുടുങ്ങിയ ക്രോണ്യെ, 1996ൽ ദക്ഷിണാഫ്രിക്കൻ ടീമിൻെറ ഇന്ത്യൻ പര്യടനത്തിനിടെ മുകേഷ് ഗുപ്ത എന്ന വാതുവെപ്പുകാരന് തന്നെ പരിചയപ്പെടുത്തിയത് അസ്ഹറാണെന്ന് വ്യക്തമാക്കി. തുട൪ന്ന്, സി.ബി.ഐ അന്വേഷണം നടത്തി റിപ്പോ൪ട്ട് സമ൪പ്പിക്കുകയും അസ്ഹറിനെതിരെ 2000 ഡിസംബ൪ അഞ്ചിന് ബി.സി.സി.ഐ നടപടിയെടുക്കുകയുമായിരുന്നു. മറ്റ് ഇന്ത്യൻ താരങ്ങളായ അജയ് ശ൪മയെ ആജീവനാന്തവും അജയ് ജദേജയെ അഞ്ചു വ൪ഷത്തേക്കും വിലക്കി. ദക്ഷിണാഫ്രിക്കയിൽ ശിക്ഷാ നടപടിക്ക് വിധേയനായ ക്രോണ്യെ പിന്നീട് വിമാനാപകടത്തിൽ മരിച്ചു.
നൂറു ടെസ്റ്റ് തികക്കുകയെന്ന ആഗ്രഹസാക്ഷാത്കാരത്തിന് തൊട്ടരികിലാണ് അസ്ഹ൪ വാതുവെപ് ആരോപണത്തെ തുട൪ന്ന് ക്രിക്കറ്റിൽനിന്ന് നിഷ്കാസിതനായത്. കൈക്കുഴയുടെ മാന്ത്രിക ചലനങ്ങളാൽ ബാറ്റിങ്ങിൽ കവിത രചിച്ച ഹൈദരാബാദുകാരനെ ക്രിക്കറ്റിൽ കാത്തുനിന്നത് അവമതിയുടെ അവസാന നാളുകളായിരുന്നു. സമാനതകളില്ലാത്ത ബാറ്റിങ് ശൈലിയുമായി ക്രീസിൽ അതുല്യപ്രകടനം പുറത്തെടുത്ത അസ്ഹറിൻെറ റിസ്റ്റ് വ൪ക്കിലൂന്നിയ ബാറ്റിങ് രീതി പൂ൪ണാ൪ഥത്തിൽ അനുകരിക്കാൻ ആ൪ക്കും കഴിഞ്ഞിട്ടില്ല.
2006ൽ ബി.സി.സി.ഐ അസ്ഹറിനെതിരായ വിലക്ക് നീക്കിയിരുന്നു. ശേഷം മുംബൈയിൽ നടന്ന ചടങ്ങിൽ മറ്റ് ഇന്ത്യൻ ക്യാപ്റ്റന്മാ൪ക്കൊപ്പം അസ്ഹറിനെയും ആദരിച്ചു. എന്നാൽ, വിലക്ക് നീക്കാൻ തങ്ങൾക്ക് മാത്രമേ അവകാശമുള്ളൂവെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കിയതിനെത്തുട൪ന്ന് ശിക്ഷ പുന$സ്ഥാപിക്കാൻ അധികൃത൪ നി൪ബന്ധിതരായി.
99 ടെസ്റ്റിലും 334 ഏകദിനത്തിലും ഇന്ത്യൻ ജഴ്സിയണിഞ്ഞ അസ്ഹ൪ യഥാക്രമം 6216ഉം 9378ഉം റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 2009ൽ കോൺഗ്രസിൽ ചേ൪ന്ന അസ്ഹ൪ പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്ത൪പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story