സത്യന്‍ പാടിയ പാട്ടുകള്‍
text_fieldsമലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിലൊരാളായ കെ.രാഘവൻ മാസ്റ്റ൪, വ൪ഷങ്ങൾക്കുമുമ്പ് സത്യനെ അനുസ്മരിക്കവെ ഇങ്ങനെ പറഞ്ഞു."ഗാനത്തിന്റെതൻമയീഭാവം അഭിനയത്തിലൂടെ കാഴ്ചവക്കുന്ന ആ കഴിവ് ഒന്നുവേറെതന്നെയാണ്." സത്യന്റെപാട്ടഭിനയശേഷിയെ കൃത്യമായി രേഖപ്പെടുത്തിയ ഒരു വാചകമാണിത്. തീ൪ത്തും അസ്വാഭിവകമായ തലയനക്കങ്ങളും ഭാവവുമായി ഗാനരംഗങ്ങൾ തീ൪ത്തിരുന്ന ഒരു കാലത്താണ് സത്യൻ സ്വന്തം ഇടം തീ൪ക്കുന്നത്. മിതത്വമായിരുന്നു ആ ഗാനരംഗങ്ങളുടെ പ്രധാന ലക്ഷണം. നീലക്കുയിൽ മുതലുള്ള ചിത്രങ്ങളിൽ ഇതു കാണാം. ടിപ്പിക്കൽ മലയാളിയുടെ വേഷമായിരുന്ന മുണ്ടും ബനിയനുമിട്ടും പരിഷ്കാരത്തിന്റെഅടയാളമായ പാന്‍്റും ഷ൪ട്ടിമുട്ടും വഞ്ചിതുഴഞ്ഞും ജനലഴികളിൽ താളമിട്ടും സത്യൻ പാട്ടുപാടി. വലിയ ക്യാമറ വ൪ക്കൊന്നും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ആ കാലത്ത് നടീനടൻമാരുടെ ആകാരത്തിനനുസരിച്ചുള്ള ചിത്രീകരണമൊന്നും നടന്നിരുന്നില്ല. ഇതിനാൽ സത്യന്റെഉയരക്കുറവ് ചില പാട്ടുകളിൽ മുഴച്ചു നിന്നിരുന്നു. പക്ഷെ അതൊന്നും അഭിവയത്തികവിനെ ബാധിച്ചില്ല. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലൊന്നായ ‘സ്വ൪ണച്ചാമരം വീശിയെത്തുന്ന’ മുതൽ ‘അഗ്നിപ൪വ്വതം പുകഞ്ഞു’ എന്ന തത്വശാസ്ത്രധ്വനികളുള്ള വരികൾ വരെ സത്യൻ വെള്ളിത്തിരയിൽ അനശ്വരമാക്കി.
എ.എം രാജയും ജയചന്ദ്രനും യേശുദാസും ഉൾപ്പെടെ പ്രമുഖ ഗായകരെല്ലാം സത്യന് വേണ്ടി പാടിയിട്ടുണ്ട്. തോക്കുകൾ കഥ പറയുന്നു എന്ന സിനിമയിലെ ജയചന്ദ്രൻ പാടിയ പൂവും പ്രസാദവും, കാവാലം ചുണ്ടനിലെ യേശുദാസും സംഘവും പാടിയ ആമ്പൽ പൂവെ, ഇണപ്രാവുകളിലെ കാക്കത്തമ്പുരാട്ടി, മണവാട്ടിയിൽ എ.എം രാജ പാടിയ ദേവദാരുവിൻ പൂത്ത നാളൊരു, കാട്ടുതുളസിയിലെ തുളസീ, ഉറങ്ങാത്ത സുന്ദരിയിലെ പാലാഴി മഥനം അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത പാട്ടുകളാണ് സത്യൻ സ്മരണയുമായി ഇപ്പോഴും മലയാളികൾ താലോലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
