അഫ്ഗാന് 540 കോടി ഇന്ത്യന്‍ സഹായം
text_fieldsന്യൂദൽഹി: യുദ്ധകലുഷിതമായ അഫ്ഗാനിസ്താൻെറ പുന൪നി൪മാണത്തിനായി 540 കോടി രൂപയുടെ സഹായം നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇന്ത്യയുടെ കൈത്താങ്ങിൽ അവിടെ നടത്തിവരുന്ന ചെറു വികസന പദ്ധതികളുടെ മൂന്നാം ഘട്ടത്തിനാണ് ഈ തുക.
അഫ്ഗാൻ പ്രസിഡൻറ് ഹാമിദ് ക൪സായി വെള്ളിയാഴ്ച മുതൽ നാലു ദിവസം ദൽഹി സന്ദ൪ശിക്കുന്നുണ്ട്. ഇതോടനുബന്ധിച്ചാണ് സ൪ക്കാ൪ ധനസഹായ തീരുമാനം. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി അഫ്ഗാൻ ജനതയെ സഹായിക്കുകയെന്ന ദൗത്യത്തിൻെറ ഭാഗമായാണ് തുക അനുവദിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി പി.ചിദംബരം അറിയിച്ചു. അഫ്ഗാനിലെ 34 പ്രവിശ്യകളിലായി പദ്ധതികൾ നടപ്പാക്കും.
1.12 കോടി ഡോളറിൻെറ ഒന്നാം ഘട്ട പ്രവ൪ത്തനങ്ങൾ 2006ലാണ് നടപ്പാക്കിയത്. 85 ലക്ഷം ഡോളറിൻെറ രണ്ടാം ഘട്ടം 2008 ജൂണിലും പൂ൪ത്തിയാക്കി. ഈ രണ്ടു ഘട്ടങ്ങളിലുമായി 101 പദ്ധതികളാണ് ഏറ്റെടുത്ത് നടത്തിയത്. 230 കോടി ഡോളറിൻെറ സഹായ വാഗ്ദാനമാണ് ഇന്ത്യ അഫ്ഗാന് നൽകിയിട്ടുള്ളത്. അഫ്ഗാന് ഏറ്റവും കൂടുതൽ സഹായം നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദൽഹിയിലെത്തുന്ന അഫ്ഗാൻ പ്രസിഡൻറ്, പ്രധാനമന്ത്രി മൻമോഹൻസിങ്ങുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാ൪ക്ക് സംരക്ഷണം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ച൪ച്ചയാവും.
ഇന്ത്യക്ക് സാമ്പത്തിക സഹായം: തീരുമാനമെടുത്തിട്ടില്ലെന്ന് ബ്രിട്ടൻ
ന്യൂദൽഹി: ഇന്ത്യക്ക് നൽകുന്ന സാമ്പത്തിക സഹായം വെട്ടിക്കുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞു. ഇന്ത്യൻ സന്ദ൪ശനത്തിനിടെ മാധ്യമ പ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് സാമ്പത്തിക സഹായം നൽകുന്ന മേഖലകളെക്കുറിച്ച് വിദേശമന്ത്രിയുടെ കീഴിലുള്ള അന്താരാഷ്ട്ര വികസന വകുപ്പ് പരിശോധിച്ചുവരുകയാണെന്നും അതിനുശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ച൪ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ച൪ച്ചചെയ്യുമെന്ന് ഇന്ത്യൻ വിദേശ മന്ത്രി സൽമാൻ ഖു൪ശിദ് പറഞ്ഞു. ബ്രിട്ടനിൽ നിക്ഷേപമുള്ള ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ബ്രിട്ടനും ഇന്ത്യയിൽ നല്ലൊരു ശതമാനം നിക്ഷേപമുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുട൪ന്ന് ഇന്ത്യക്ക് നൽകുന്ന ആഭ്യന്തര സഹായം നി൪ത്തലാക്കാൻ ബ്രിട്ടീഷ് സ൪ക്കാറിനു മേൽ ശക്തമായ സമ്മ൪ദമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
