ഒബാമയുടെ നീക്കം കാത്ത് സിറിയന്‍ പ്രതിപക്ഷം
text_fieldsബൈറൂത്: അമേരിക്കൻ പ്രസിഡൻറായി ബറാക് ഒബാമ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതോടെ സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിനെതിരായ സമ്മ൪ദം വ൪ധിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ നീക്കം തുടങ്ങി. പാട്രിയറ്റ് മിസൈലുകൾ വിന്യസിച്ച് സിറിയയിൽ സുരക്ഷാ മേഖല സ്ഥാപിക്കാനുള്ള പദ്ധതി നാറ്റോ രാജ്യങ്ങൾ തു൪ക്കി അധികൃതരുമായി ബുധനാഴ്ച ച൪ച്ചചെയ്തിരുന്നു. സിറിയൻ പ്രതിപക്ഷ ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനുള്ള നീക്കവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും രംഗപ്രവേശം ചെയ്തിട്ടുണ്ട്.
സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിന് രണ്ടാമൂഴത്തിൽ ബറാക് ഒബാമ കൂടുതൽ ഊ൪ജസ്വലനായി ക൪മനിരതനാകുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ രാജ്യങ്ങൾ. ജനങ്ങളെ അടിച്ചമ൪ത്തുന്ന സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദ് എത്രയും വേഗം സ്ഥാനമൊഴിയണമെന്ന അഭിപ്രായം പങ്കിടുന്ന ഒബാമ ബ്രിട്ടീഷ് നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും. പ്രതിപക്ഷ ഗ്രൂപ്പുകളുമായി ബ്രിട്ടൻ, അമേരിക്ക, തു൪ക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വ്യാഴാഴ്ച ദോഹയിൽ സംഭാഷണം നടത്തും.
ബശ്ശാ൪ അൽഅസദ് സ്ഥാനമൊഴിയാൻ തയാറാകുന്നപക്ഷം സിറിയയിൽനിന്ന് ജീവനോടെ രക്ഷപ്പെടാൻ സുഗമപാത ഒരുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വ്യക്തമാക്കിയിരുന്നു. അതിനിടെ, ദോഹയിൽ ചേ൪ന്ന മുഖ്യ പ്രതിപക്ഷ ഗ്രൂപ്പായ സിറിയൻ നാഷനൽ കൗൺസിൽ (എസ്.എൻ.സി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
