സര്‍ദാരിയുടെ കള്ളപ്പണക്കേസ്: സ്വിസ് അധികൃതര്‍ക്ക് പാകിസ്താന്‍ അന്വേഷണക്കത്തയച്ചു
text_fieldsഇസ്ലാമാബാദ്: പാക് പ്രസിഡൻറ് ആസിഫ് അലി സ൪ദാരിയുടെ അഴിമതിക്കേസ് പുനരുജ്ജീവിപ്പിക്കുന്നതിൻെറ ഭാഗമായി പാക് അധികൃത൪ സ്വിസ് ഗവൺമെൻറിന് കത്തയച്ചു.
സുപ്രീംകോടതി ഉത്തരവിനെ തുട൪ന്ന് പാക് വിദേശകാര്യ മന്ത്രാലയം മുഖേനയാണ് കത്തയച്ചത്. സ൪ദാരി സ്വിസ് രഹസ്യബാങ്കുകളിൽ നിക്ഷേപിച്ച ഭീമമായ തുകയുടെ കണക്ക് ഇതോടെ വ്യക്തമായേക്കും. അതേസമയം, രാഷ്ട്രത്തലവനായതിനാൽ പ്രസിഡൻറ് എന്ന നിലയിലുള്ള നിയമപരിരക്ഷക്ക് സ൪ദാരി അ൪ഹനായിരിക്കുമെന്ന് കത്ത് ഓ൪മിപ്പിക്കുന്നു.
ഇത്തരമൊരു കത്തയക്കണമെന്ന ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുട൪ന്ന് പാക് പ്രധാനമന്ത്രിയായിരുന്ന യൂസുഫ് റസാ ഗീലാനിയെ കോടതി അയോഗ്യനാക്കിയിരുന്നു.
സമാനമായ കോടതിയലക്ഷ്യക്കേസ് ചുമത്തുമെന്ന ആശങ്ക ഉയ൪ന്നതിനെ തുട൪ന്ന് നിലവിലെ പ്രധാനമന്ത്രി രാജ പ൪വേസ് അശ്റഫ് കത്തയക്കാൻ കോടതിയിൽ സമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
