ന്യൂനപക്ഷ സ്ഥാപന അംഗീകാരത്തിന് മുന്‍കാല പ്രാബല്യം -കമീഷന്‍
text_fieldsന്യൂദൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ച ന്യൂനപക്ഷ പദവിക്ക് മുൻകാല പ്രാബല്യത്തോടെ അംഗീകാരമുണ്ടാവുമെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷൻ. ഹയ൪സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് കോഴിക്കോട് റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെ ചോദ്യംചെയ്ത് മലപ്പുറം ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസ് മാനേജ്മെൻറ് സമ൪പ്പിച്ച ഹരജിയിലാണ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കമീഷൻെറ നി൪ണായക ഉത്തരവ്.
സ്കൂളിലെ സീനിയ൪ അധ്യാപകനായ സതീഷ്കുമാറിനെ മറികടന്ന് ന്യൂനപക്ഷ സമുദായാംഗമായ അബ്ദുറഹ്മാനെ മാനേജ്മെൻറ് പ്രിൻസിപ്പലായി നിയമിച്ചതിനെ ചോദ്യംചെയ്താണ് റീജനൽ ഡെപ്യൂട്ടി ഡയറക്ട൪ക്ക് പരാതിനൽകിയത്. എന്നാൽ, അധ്യാപക തസ്തിക രൂപപ്പെടുമ്പോൾ സ്കൂളിന് ന്യൂനപക്ഷ പദവിയില്ലെന്ന് ചൂണ്ടിക്കാണിച്ച് റീജനൽ ഡെപ്യൂട്ടി ഡയറക്ട൪ മാനേജ്മെൻറിൻെറ നടപടി അസാധുവാക്കി. ഇതിനെ ചോദ്യംചെയ്ത് ദേശീയ ന്യൂനപക്ഷ കമീഷനെ സമീപിച്ചതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ അംഗീകാരത്തിന് പ്രാരംഭകാലം മുതൽ പ്രാബല്യമുണ്ടാവുമെന്ന് കമീഷൻ വ്യക്തമാക്കിയത്. മതിയായ യോഗ്യതയുള്ളവരെ മാനേജ്മെൻറിൻെറ ഇഷ്ടപ്രകാരം സീനിയോറിറ്റി മറികടന്ന് പ്രിൻസിപ്പലായി നിയമിക്കാൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന് അവകാശമുണ്ടായിരിക്കുമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. സ്കൂൾ മാനേജ്മെൻറിനു വേണ്ടി അഡ്വ. സുൽഫിക്ക൪ അലി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
