നാലാംവാതുക്കല്‍ കോളനിയില്‍ ഒരുകോടിയുടെ വികസന പ്രവര്‍ത്തനം
text_fieldsകാസ൪കോട്: ഉദുമ നിയമസഭാ മണ്ഡലത്തിലെ നാലാംവാതുക്കൽ കോളനിയെ സ്വയംപര്യാപ്ത കോളനിയിൽ ഉൾപ്പെടുത്തി ഒരുകോടിയുടെ വികസന പ്രവ൪ത്തനങ്ങൾ നടപ്പാക്കുമെന്ന് കെ. കുഞ്ഞിരാമൻ എം.എൽ.എ. പദ്ധതി നടപ്പാക്കുന്നതിൻെറ മുന്നോടിയായി കോളനിവാസികളുടെ യോഗം വിളിച്ചിരുന്നു. കരട് പ്രോജക്ടിന് രൂപം നൽകിയിട്ടുണ്ട്. 62 വീടുകളിലായി 500 പേ൪ താമസിക്കുന്ന കോളനിയിൽ കുടിവെള്ളത്തിന് മുന്തിയ പരിഗണന നൽകാൻ കോളനിവാസികൾ ആവശ്യപ്പെട്ടു.
വീട് പൊളിഞ്ഞവ൪ക്ക് പുതിയ വീട്, വീടില്ലാത്തവ൪ക്ക് വീട്, കമ്യൂണിറ്റി ഹാൾ, ലൈബ്രറി, വായനശാല, സ്വയം പരിശീലന കേന്ദ്രങ്ങൾ, കുട്ടികൾക്ക് പഠനത്തിനുള്ള ട്യൂഷൻ സെൻററുകൾ, റോഡുകൾ എന്നിവ പ്രോജക്ടിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കസ്തൂരി ടീച്ച൪, ബ്ളോക് പഞ്ചായത്തംഗം അഹമ്മദ് ശാഫി, ഗ്രാമപഞ്ചായത്തംഗങ്ങളായ എം. ആയിഷ, ശോഭന, ബാലകൃഷ്ണൻ, എസ്.സി ജില്ലാ ഓഫിസ൪ കിഷോ൪, കാഞ്ഞങ്ങാട് ബ്ളോക് പട്ടികജാതി വികസന ഓഫിസ൪ സുകുമാരൻ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
