സൂനാമി കോളനിയിലെ വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍
text_fieldsകുമ്പള: നി൪മാണത്തിലെ അപാകതമൂലം കുമ്പള സൂനാമി കോളനിയിലെ നാല് വീടുകൾ തക൪ച്ചാ ഭീഷണിയിൽ. വീടുകളോട് ചേ൪ന്ന് പിൻഭാഗത്ത് സുരക്ഷാ മതിലുകൾ നി൪മിച്ചപ്പോൾ കരാറുകാ൪ ആവശ്യമായ മെറ്റലും മണ്ണും ഉപയോഗിക്കാത്തതാണ് മഴയിൽ മതിലുകൾ ഇടിഞ്ഞുവീഴാൻ കാരണമെന്ന് പറയുന്നു.
ഒരു വീടിൻെറ അടുക്കളയും കക്കൂസും തക൪ന്നു. വീടിൻെറയും മതിലിൻെറയും പുന൪നി൪മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പുന൪നി൪മാണ ജോലികൾ മാസങ്ങളായിട്ടും തുടങ്ങിയിട്ടില്ല.
മത്സ്യത്തൊഴിലാളികളായ താമസക്കാ൪ ആശങ്കയിലാണ് ഇപ്പോൾ കഴിയുന്നത്. താമസക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് മഞ്ചേശ്വരം ബ്ളോക് കമ്മിറ്റി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും പരാതി നൽകാൻ യോഗം തീരുമാനിച്ചു.
മത്സ്യത്തൊഴിലാളി കോൺഗ്രസ്-ഐ ജില്ലാ പ്രസിഡൻറ് ആ൪. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സി.എം. ഷേക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡി.എം.കെ. മുഹമ്മദ്, ഹമീദ് ഹൊസങ്കടി, സി.എം. അബ്ദുല്ലക്കുഞ്ഞി മൊഗ്രാൽ, തിമ്മപ്പ കുമ്പള, ഉസ്മാൻ, സി.എച്ച്. അബൂബക്ക൪, ഹനീഫ് ഹൊസബെട്ടു, റഫീഖ് ബാവ എന്നിവ൪ സംസാരിച്ചു. രമേശ് ഗാന്ധിനഗ൪ സ്വാഗതവും എൻ. ദാസൻ കടപ്പുറം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സി.എം. ഷേക്കുഞ്ഞി (പ്രസി.), രമേശ് ഗാന്ധിനഗ൪ (ജന. സെക്ര.), കെ. മൊയ്തു (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
