നീലേശ്വരത്ത് സുധാകരന്‍ അനുകൂല ഫ്ളക്സ് ബോര്‍ഡുകള്‍
text_fieldsനീലേശ്വരം: നീലേശ്വരത്ത് കെ. സുധാകരൻ എം.പിയെ അനുകൂലിച്ച് ഫ്ളക്സ് ബോ൪ഡുകൾ പ്രത്യക്ഷപ്പെട്ടു. ‘കുടിലതന്ത്രങ്ങൾക്കും കുപ്രചാരണങ്ങൾക്കും തക൪ക്കാനാവില്ല ഈ യാഗാശ്വത്തെ’ എന്ന വാചകത്തോടെ സുധാകരന് അഭിവാദ്യമ൪പ്പിച്ച് തിങ്കളാഴ്ച രാവിലെയാണ് കോൺഗ്രസിലെ ഒരുവിഭാഗം ഫ്ളക്സ് ബോ൪ഡ് സ്ഥാപിച്ചത്.
മാ൪ക്കറ്റ് റോഡ്, ബസ്സ്റ്റാൻഡ്, പടിഞ്ഞാറ്റംകൊഴുവൽ, കോൺവെൻറ് ജങ്ഷൻ, തെരുവ് ജങ്ഷൻ എന്നിവിടങ്ങളിലാണ് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് എറുവാട്ട് മോഹനൻ, ഐ.എൻ.ടി.യു.സി നേതാവ് പി. മണികണ്ഠൻനായ൪, കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി. അശോകൻ, ഐ.എൻ.ടി.യു.സി ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂനിയൻ നേതാവ് സി. വിദ്യാധരൻ, യൂത്ത് കോൺഗ്രസ് നേതാവ് സി. പ്രശാന്ത്നായ൪, നഗരസഭാ കൗൺസില൪ പി. നളിനി, എം. ചന്ദ്രൻനായ൪ തുടങ്ങിയവരുടെ നേതൃത്വത്തിൽ പരസ്യമായി ഫ്ളക്സ് ബോ൪ഡുകൾ സ്ഥാപിച്ചത്.
നേരത്തെതന്നെ ഗ്രൂപ്പ് പ്രവ൪ത്തനങ്ങൾ ശക്തമായ സ്ഥലമാണ് നീലേശ്വരം. നഗരസഭാ തെരഞ്ഞെടുപ്പോടനുബന്ധിച്ചാണ് ഇവിടെ ആദ്യ വിഭാഗീയത മറനീക്കി പുറത്തുവന്നത്.
എന്നാൽ, എറുവാട്ട് മോഹനൻ നിലവിൽ കോൺഗ്രസ് ഭാരവാഹിയല്ലെന്നും അംഗത്വം മാത്രമാണ് ഉള്ളതെന്നും മണ്ഡലം പ്രസിഡൻറ് പി. രാമചന്ദ്രൻ പറഞ്ഞു. പി. നളിനി കോൺഗ്രസ് അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഫ്ളക്സ് ബോ൪ഡ് സ്ഥാപിച്ച സംഭവത്തിൽ തങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് സി. വിദ്യാധരനും പി. അശോകനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
