ദേശീയ മെഡിക്കല്‍ പ്രവേശ പരീക്ഷ ചോദ്യംചെയ്ത് ന്യൂനപക്ഷ മാനേജ്മെന്‍റുകള്‍
text_fieldsന്യൂദൽഹി: സ്വകാര്യ-അൺഎയ്ഡഡ് സ്ഥാപനങ്ങളടക്കം എല്ലാ പ്രഫഷനൽ വിദ്യാലയങ്ങളും കേന്ദ്രീകൃത മെഡിക്കൽ, ഡെൻറൽ പ്രവേശ പരീക്ഷ പ്രകാരമുള്ള റാങ്ക് ലിസ്റ്റിൽനിന്ന് അടുത്ത അധ്യയന വ൪ഷം മുതൽ പ്രവേശം നൽകണമെന്ന നി൪ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിച്ചു.
ന്യൂനപക്ഷ വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്താനുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് പുതിയ വ്യവസ്ഥയെന്ന് ചൂണ്ടിക്കാട്ടിയാണിത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, ഡെൻറൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള സ്ഥാപനങ്ങൾക്കുവേണ്ടി അടുത്ത അധ്യയന വ൪ഷം സി.ബി.എസ്.ഇ ഏകീകൃത പ്രവേശ പരീക്ഷ നടത്തി ദേശീയ-സംസ്ഥാന തലത്തിൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണ് പുതിയ നി൪ദേശം.
ഇങ്ങനെ ചെയ്യുന്നത് ന്യൂനപക്ഷ സമുദായത്തിൽപെട്ടവ൪ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങൾ കവ൪ന്നെടുക്കുന്നതാണെന്ന് തൊടുപുഴ അൽ അസ്ഹ൪ ഡെൻറൽ കോളജിനുവേണ്ടി അഡ്വ. സുൽഫിക്ക൪ മുഖാന്തരം ഫയൽചെയ്ത ഹരജിയിൽ കുറ്റപ്പെടുത്തി.
ദേശീയ യോഗ്യതാ-പ്രവേശ പരീക്ഷ (നീറ്റ്) പ്രകാരം പി.ജി മെഡിക്കൽ കോഴ്സിലേക്ക് അടുത്ത അധ്യയന വ൪ഷം മുതൽ പ്രവേശനം നടത്തണമെന്ന നി൪ദേശം ഇതിനകം കോടതികയറിക്കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ വിവിധ ഹൈകോടതികളുടെ പരിഗണനയിലിരുന്ന 23 കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റാൻ പരമോന്നത നീതിപീഠം ഒക്ടോബ൪ 12ന് നി൪ദേശിച്ചിരുന്നു. പല കോടതികൾ ഒരേ വിഷയം പരിഗണിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിത്. ഈ കേസുകൾ 22ന് പരിഗണിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ന്യൂനപക്ഷാവകാശ ധ്വംസനം സംബന്ധിച്ച് ഇപ്പോൾ നൽകിയ ഹരജിയും ഇക്കൂട്ടത്തിൽ പരിഗണിച്ചേക്കും.
ഡെൻറൽ കൗൺസിൽ കഴിഞ്ഞ മേയ് 31ന് പുറത്തിറക്കിയ ബി.ഡി.എസ് കോഴ്സ് ചട്ടങ്ങൾ റദ്ദാക്കണമെന്ന് തൊടുപുഴ കോളജ് ഹരജിയിൽ ആവശ്യപ്പെട്ടു. ഇതിലാണ് ദേശീയ യോഗ്യതാ പ്രവേശ പരീക്ഷയെക്കുറിച്ച് നി൪ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
