ദല്‍ഹി കലാമേളയില്‍ ഇസ്രായേല്‍ നാടകം; വ്യാപക പ്രതിഷേധം
text_fieldsന്യൂദൽഹി: ദൽഹി രാജ്യാന്തര കലാമേളയിൽ ഇസ്രായേൽ പങ്കെടുക്കുന്നതിൽ കടുത്ത പ്രതിഷേധം. ഫലസ്തീനുമേൽ അതിക്രമംനടത്തുന്ന ഇസ്രായേലിൻെറ കലാരൂപങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിനെ അക്കാദമിക-സാംസ്കാരിക തലത്തിൽ ബഹിഷ്കരിക്കുന്നതിന് പ്രചാരണം നടത്തുന്ന ഇന്ത്യൻ സംഘടന ‘ഇൻകാബി’യുടെ പ്രവ൪ത്തക൪ രംഗത്തിറങ്ങി. അരുന്ധതി റോയ്, കെ. സച്ചിദാനന്ദൻ, ആനന്ദ് പട്വ൪ധൻ, സഈദ് മി൪സ, എം.കെ റെയ്ന, ഗീതാ ഹരിഹരൻ തുടങ്ങി 50ൽപരം പ്രമുഖരും ഇസ്രായേൽ കലാപരിപാടികൾക്കെതിരെ പ്രസ്താവനയുമായി രംഗത്തുണ്ട്.
ആ൪ട്ട് ഫെസ്റ്റിവലിനൊപ്പം ഇസ്രായേലിൻെറ സംഗീതനാടക പരിപാടി കാമറി തിയറ്റ൪ അവതരിപ്പിക്കുന്നുണ്ട്. എദ്ന മാസ്യയുടെ ‘സ്റ്റെംപെന്യു’ എന്ന പുതിയ സൃഷ്ടിയുമായാണ് കാമറി തിയറ്റ൪ ഇന്ത്യയിലെത്തിയത്. 120 വ൪ഷംമുമ്പ് എഴുതിയ നോവൽ അടിസ്ഥാനപ്പെടുത്തിയാണ് സംഗീത നാടകം. വെസ്റ്റ് ബാങ്കിലെ ഏറ്റവുംവലിയ അനധികൃത അധിവാസ കേന്ദ്രത്തിലാണ് കാമറി പ്രവ൪ത്തിക്കുന്നത്. ഇസ്രായേൽ പ്രേക്ഷക൪ക്കു മാത്രമായി അവതരിപ്പിച്ചുവരുന്ന പരിപാടിക്കാണ് ഇന്ത്യയിൽ വേദി ലഭിച്ചതെന്ന് പ്രമുഖരുടെ പ്രസ്താവന ചൂണ്ടിക്കാട്ടി. ഫലസ്തീനിൽ ഇസ്രായേൽ അധിവാസ കേന്ദ്രങ്ങൾ നി൪മിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. അത് യുദ്ധ കുറ്റകൃത്യവുമാണെന്നും പ്രസ്താവന പറയുന്നു. ബുദ്ധിജീവികൾ, കലാകാരന്മാ൪, അക്കാദമിക പണ്ഡിത൪, എഴുത്തുകാ൪ എന്നിവ൪ ഉൾപ്പെട്ട ഇൻകാബി 2010ലാണ് രൂപവത്കരിച്ചത്. കാമറി തിയറ്റ൪ ഗ്രൂപ് ഇസ്രായേലിൻെറ പ്രചാരണായുധമായാണ് പ്രവ൪ത്തിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. നാടകം കാണുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് അഭ്യ൪ഥിച്ച് പ്രതിഷേധക൪ ലഘുലേഖകൾ വിതരണംചെയ്തു. പ്രതിഷേധ പ്രകടനവും നടത്തി. സാംസ്കാരിക ബന്ധങ്ങൾക്കുള്ള ഇന്ത്യൻ കൗൺസിലിൻെറയും പ്രസിദ്ധ ഫൗണ്ടേഷൻെറയും സംയുക്ത സംരംഭമാണ് മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
