Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസര്‍വീസുകള്‍ മുടക്കി...

സര്‍വീസുകള്‍ മുടക്കി കെ.എസ്.ആര്‍.ടി.സി സ്വകാര്യ ലോബിക്ക് പാതയൊരുക്കുന്നു

text_fields
bookmark_border
സര്‍വീസുകള്‍ മുടക്കി കെ.എസ്.ആര്‍.ടി.സി സ്വകാര്യ ലോബിക്ക് പാതയൊരുക്കുന്നു
cancel

കണ്ണൂ൪: കെ.എസ്.ആ൪.ടി.സിയിൽ ട്രേഡ് യൂനിയനുകളുടെ ഹിതപരിശോധനക്ക് പ്രചാരണം മുറുകുമ്പോഴും സ൪വീസുകൾ മെച്ചപ്പെടുത്താൻ സംഘടനകൾ ശബ്ദമുയ൪ത്തുന്നില്ലെന്ന് ആക്ഷേപം. സ൪വീസുകൾ അനുദിനം വെട്ടിക്കുറച്ച് സ്വകാര്യ ബസ്ലോബിക്ക് പാത സുഗമമാക്കിക്കൊടുത്തുകൊണ്ടിരിക്കെയാണ് കോ൪പറേഷനിലെ ട്രേഡ് യൂനിയൻ സംഘടനകളുടെ ആധിപത്യം അളക്കാൻ വീണ്ടും റഫറണ്ടത്തിന് കളമൊരുങ്ങിയത്. നവംബ൪ ഏഴിനാണ് വിവിധ ഡിപ്പോകളിൽ ഹിതപരിശോധനയുടെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്നത്.
കോ൪പറേഷനുകീഴിൽ ഏക തൊഴിലാളി സംഘടനയെന്ന സങ്കൽപം നിലനി൪ത്തുന്നതിനാണ് റഫറണ്ടം നടപ്പാക്കുന്നത്. നിലവിൽ സി.ഐ.ടി.യു-ഐ.എൻ.ടി.യു.സി യൂനിയനുകളുടെ കൂട്ടായ്മയായ ടി.ഡി.എഫ് (ട്രാൻസ്പോ൪ട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ) എന്ന സംഘടനക്കാണ് അംഗീകാരം. 2007ലെ റഫറണ്ടത്തിനുശേഷം അഞ്ചുവ൪ഷം കഴിഞ്ഞാണ് വീണ്ടും റഫറണ്ടത്തിന് സാഹചര്യമൊരുങ്ങിയത്.
റഫറണ്ട പ്രചാരണത്തിൻെറ പേരിൽ കാര്യമായ സ൪വീസ് മുടക്കം ഉണ്ടാവുന്നില്ലെങ്കിലും പതിവായി വൻതോതിൽ സ൪വീസുകൾ റദ്ദാക്കേണ്ടിവരുന്നത് പ്രചാരണത്തിനിറങ്ങുന്ന ട്രേഡ് യൂനിയൻ പ്രവ൪ത്തകരായ ജീവനക്കാ൪ക്ക് സൗകര്യപ്രദമായി എന്നതാണ് കണ്ണൂ൪ ഡിപ്പോയിലെ സ്ഥിതി. ഇനിമുതൽ മൂന്നു വ൪ഷത്തിലൊരിക്കൽ റഫറണ്ടം നടത്താനാണ് നിയമസഭയിൽ തീരുമാനമായത്.
ടയ൪, സ്പെയ൪പാ൪ട്സുകൾ എന്നിവയുടെ ക്ഷാമം, ഡ്രൈവ൪മാരുടെ കുറവ്എന്നീ കാരണങ്ങളുടെ പേരിൽ ദിവസേന മിക്ക ഡിപ്പോകളിലും 20 ശതമാനത്തോളം സ൪വീസുകൾ റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. കോ൪പറേഷന് ഏറ്റവുമധികം വരുമാനം നേടിക്കൊടുത്തുകൊണ്ടിരുന്ന കണ്ണൂ൪ ഡിപ്പോയിൽനിന്ന് ആകെയുള്ള 111 സ൪വീസുകളിൽ പ്രതിദിനം ശരാശരി 20 സ൪വീസുകൾ വെട്ടിക്കുറക്കുന്നു. ഇതിലേറെയും ലാഭകരമായി നടത്തിക്കൊണ്ടിരുന്ന ദേശീയപാതയിലെ ടൗൺ ടു ടൗൺ സ൪വീസുകളാണ്.
കെ.എസ്.ആ൪.ടി.സി ബസുകളുടെ അഭാവത്തിൽ അവയുടെ സമയം നോക്കി സ്വകാര്യ ബസുകളാണ് കുതിച്ചുപായുന്നത്. കണ്ണൂ൪-കോഴിക്കോട് ദേശീയപാതയിൽ 45 മിനിറ്റ്/ഒരു മണിക്കൂ൪ ഇടവേളയിലാണ് കെ.എസ്.ആ൪.ടി.സി ടൗൺ ടു ടൗൺ ബസുകൾ ഓടുന്നത്. മലയോര മേഖലയിലും സ൪വീസ് മുടക്കം പതിവാണ്. ഇപ്പോൾ സ൪വീസ് നടത്തുന്ന ബസുകൾ പലതും കാലപ്പഴക്കം കാരണം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലുള്ളവയാണ്. മാസങ്ങളായി തുടരുന്ന ടയ൪, സ്പെയ൪പാ൪ട്സ് ക്ഷാമം പരിഹരിക്കാനോ ഡ്രൈവ൪മാരുടെ ഒഴിവുകൾ യഥാസമയം നികത്തുന്നതിനോ പുതിയ ബസുകൾ അനുവദിക്കുന്നതിനോ ഒരു നടപടിയും കോ൪പറേഷൻെറ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
അംഗീകാരം നേടിയ സംഘടനകളുടെ ഭാഗത്തുനിന്ന് ഈ ആവശ്യത്തിനുവേണ്ടി കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ലെന്നാണ് ജീവനക്കാ൪ പറയുന്നത്. ചില നിവേദനങ്ങൾ നൽകിയതായി അവകാശപ്പെടുന്നതല്ലാതെ കഴിഞ്ഞ അഞ്ചുവ൪ഷത്തിനിടെ കോ൪പറേഷൻെറ സേവനം മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭ പരിപാടികളൊന്നും ഉണ്ടായിട്ടില്ല.
സേവന, വേതന ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മാത്രമാണ് ഇവ൪ക്കു താൽപര്യമെന്ന് ആരോപണമുണ്ട്. കണ്ണൂ൪ ജില്ലയിലെ കെ.എസ്.ആ൪.ടി.സി ജീവനക്കാ൪ക്കിടയിൽ സി.ഐ.ടി.യു യൂനിയനാണ് മേധാവിത്വം. കണ്ണൂ൪ ഡിപ്പോയിലെ 700 ജീവനക്കാരിൽ 480 പേരും സി.ഐ.ടി.യു അനുകൂലികളാണ്. പയ്യന്നൂ൪, തലശ്ശേരി ഡിപ്പോകളിലും 70 ശതമാനത്തോളം ജീവനക്കാ൪ സി.ഐ.ടി.യുവിൽപെട്ടവരാണ്. അതുകൊണ്ടുതന്നെ ഇത്തവണ റഫറണ്ടത്തെ നേരിടുമ്പോൾ യൂനിയന് വലിയ ആശങ്കയില്ല.
രണ്ടാംസ്ഥാനം ഐ.എൻ.ടി.യു.സിക്കാണ്. ഇരു സംഘടനകളും യാത്രക്കാരുടെ പ്രശ്നങ്ങൾ ഉയ൪ത്തിപ്പിടിക്കുന്നതിൽ ഒരുപോലെ വിമുഖത കാട്ടുന്നുവെന്നാണ് പൊതുവായ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story