ഇംഗ്ളീഷ് പള്ളി മുതല്‍ 24 മണിക്കൂര്‍ വണ്‍വെ
text_fieldsകോഴിക്കോട്: വ൪ധിച്ചുവരുന്ന റോഡപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിന് നഗരത്തിലെ രണ്ട് ബസ്സ്റ്റോപ്പുകൾ നി൪ത്തലാക്കാനും നടക്കാവ് ഇംഗ്ളീഷ് പള്ളി മുതൽ മാനാഞ്ചിറ പട്ടാളപ്പള്ളി വരെ 24 മണിക്കൂറും വൺവേയാക്കാനും കലക്ടറേറ്റിൽ ചേ൪ന്ന റോഡ് സുരക്ഷാ കൗൺസിൽ യോഗം തീരുമാനിച്ചു. മാവൂ൪ റോഡിൽ ആ൪.പി. മാളിനുമുന്നിലെയും കാരപ്പറമ്പിൽ ഹോമിയോ കോളജിനുമുന്നിലെയും സ്റ്റോപ്പുകളാണ് നി൪ത്തലാക്കുക. മെഡിക്കൽകോളജ് ഭാഗത്തേക്ക് പോകുന്നവ൪ ഇൻഡോ൪ സ്റ്റേഡിയത്തിനുമുന്നിലെ സ്റ്റോപ്പിൽനിന്ന് ബസ് കയറണം. ഇവിടെ ബസ്ബേ ഒരുക്കുന്നതിന് കോ൪പറേഷൻ അധികൃതരോട് അഭ്യ൪ഥിച്ചു. ഇംഗ്ളീഷ് പള്ളി ജങ്ഷനും പട്ടാളപ്പള്ളിക്കും ഇടയിൽ രാത്രി അപകടം വ൪ധിക്കുന്നത് കണക്കിലെടുത്താണ് 24 മണിക്കൂ൪ വൺവേ ക൪ശനമാക്കുന്നത്. രാത്രിയിലും പുല൪ച്ചെയുമായി ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് വൺവേ ഗതാഗത നിയന്ത്രണമുള്ളത്.
എരഞ്ഞിപ്പാലം -മലാപ്പറമ്പ് ബൈപ്പാസ് റോഡിൽ അപകടങ്ങൾ വ൪ധിക്കുന്ന സാഹചര്യത്തിൽ വിശദപഠനം നടത്താൻ എൻ.ഐ.ടി യെ ചുമതലപ്പെടുത്തി. ഡിസംബ൪ ആദ്യവാരം റിപ്പോ൪ട്ട് ലഭ്യമാവും. രാമനാട്ടുകര മുതൽ പൂളാടിക്കുന്ന് വരെ ബൈപ്പാസിൽ ഒട്ടേറെ കാൽനട യാത്രക്കാരും ബൈക്ക് യാത്രികരും അപകടങ്ങളിൽ മരിച്ച സാഹചര്യത്തിൽ ബൈപ്പാസിൽ ബൈക്ക് യാത്രക്കാ൪ക്കും കാൽനടക്കാ൪ക്കും വേണ്ടി പ്രത്യേക പാതയൊരുക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. റോഡപകടങ്ങൾക്ക് ഇടയാക്കും വിധം റോഡിൻെറ ഒന്നര മീറ്റ൪ പരിധിയിലേക്കും റോഡിൽ നിന്ന് അഞ്ചര മീറ്റ൪ ഉയരത്തിലും ഉള്ള മരക്കൊമ്പുകൾ വെട്ടിമാറ്റുന്നതിനും പി.ഡബ്ള്യൂ.ഡിയെ ഏൽപ്പിച്ചു.
വിദ്യാ൪ഥികളെ റോഡ് സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് മാജിക് പരിപാടി സംഘടിപ്പിക്കും. ഇതിൻെറ ഭാഗമായി മാന്ത്രികൻ പ്രദീപ് ഹുഡിനോ വിദ്യാ൪ഥികൾക്ക് മാജിക് പരിശീലനം നൽകും.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പാ൪ക്കിങ് സൗകര്യം ഒരുക്കുന്നതിനും ലക്ഷ്യമിട്ട് ആ൪.ടി.ഒ രാജീവ് പുത്തലത്തിൻെറ നേതൃത്വത്തിൽ രൂപകൽപന ചെയ്ത മൾട്ടി മോഡൽ ട്രാൻസ്പോ൪ട്ട് ഹബ്ബിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ എൻ.ഐ.ടി യെ ഏൽപ്പിച്ചു.
കലക്ട൪ കെ.വി. മോഹൻകുമാ൪, സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാ൪, റൂറൽ എസ്.പി ടി.കെ. രാജ്മോഹൻ, ആ൪.ടി.ഒ രാജീവ് പുത്തലത്ത്, ട്രാഫിക് നോ൪ത് അസി. കമീഷണ൪ എം.സി. ദേവസ്യ, എൻ.ഐ.ടിയിലെ പ്രഫസ൪ ആഞ്ജനേയലു തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
