ജനകീയ സമരങ്ങള്‍ക്ക് പിന്തുണയുമായി രമ ഇനി പൊതുവേദികളില്‍
text_fieldsകോഴിക്കോട്: അഴിമതി ആരോപണ വിധേയനായ കോഴിക്കോട് ഡെപ്യൂട്ടി മേയറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവ൪ത്തക അഡ്വ. ആനന്ദകനകം കിഡ്സൺ കോ൪ണറിനു സമീപം തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാ൪ഢ്യം പ്രകടിപ്പിക്കാൻ കെ.കെ. രമ എത്തി.
ടി.പിയുടെ വിയോഗത്തിന് ആറു മാസം പൂ൪ത്തിയായ ദിനമായിരുന്നു തിങ്കളാഴ്ച. പ്രശസ്ത പത്രപ്രവ൪ത്തകൻ ജയചന്ദ്രൻെറ വിധവ ആനന്ദകനകത്തെ വാരിപ്പുണ൪ന്ന് രമ ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചു. നിരാഹാര സമരത്തിൻെറ നാലാംദിവസം ഏറെ അവശയായിരുന്നു അവ൪.
അനീതിക്കെതിരെ ചന്ദ്രശേഖരൻ തുടങ്ങിവെച്ച പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഇനി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് രമ പ്രഖ്യാപിച്ചു.
ഭ൪ത്താവിൻെറ പാ൪ട്ടിയായ ആ൪.എം.പിയുടെ മാത്രം സമരപരിപാടികളിൽ പങ്കെടുത്തിരുന്ന രമ ഇതാദ്യമായാണ് പൊതുചടങ്ങിൽ സംബന്ധിക്കുന്നത്. അഴിമതി കൊടികുത്തി വാഴുന്ന വ൪ത്തമാന സാഹചര്യത്തിൽ അതിനെതിരെ തന്നാലവതെല്ലാം ചെയ്യുമെന്നും രമ പ്രഖ്യാപിച്ചു.
നിരാഹാര സമരത്തിൻെറ നാലാം ദിനം കെ.കെ. രമ ഉദ്ഘാടനം ചെയ്തു. പൊതുപ്രവ൪ത്തകരായ പി.ടി. ജോൺ, കെ. ഹരിഹരൻ, അഡ്വ. പി. കുമാരൻകുട്ടി, കെ.പി. വിജയകുമാ൪, വി.പി. സുഹറ, പെൺകൂട്ട് നേതാക്കളായ വിജി, അംബിക തുടങ്ങിയവ൪ സംബന്ധിച്ചു. കബനി അത്തോളി കവിത ചൊല്ലി.നഗരസഭാ കാര്യാലയത്തിലേക്ക് വനിതകൾ നടത്തിയ ‘ചൂൽ മാ൪ച്ചും’ ഉദ്ഘാടനം ചെയ്താണ് രമ ഒഞ്ചിയത്തേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
