Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവര്‍ണഭാവനക്ക്...

വര്‍ണഭാവനക്ക് കരിപുരളാതെ പാചകപ്പുരയിലെ ചിത്രകാരന്‍

text_fields
bookmark_border
വര്‍ണഭാവനക്ക് കരിപുരളാതെ പാചകപ്പുരയിലെ ചിത്രകാരന്‍
cancel

സൊഹാ൪: ഹോട്ടൽ പാചകപ്പുരയിലെ കരിയിലും പുകയിലുമാണ് തൊഴിലെങ്കിലും മനസിലെ വ൪ണങ്ങളും ഭാവനയും കരിപുരളാതെ സൂക്ഷിക്കുകയാണ് സൊഹാറിൽ ഒരു ചിത്രകാരൻ കുക്ക്. പാചകതൊഴിലാളിയുടെ ജീവിതത്തിനൊപ്പം വരയും വ൪ണങ്ങളും കൂടെ കരുതാൻ ശ്രമിക്കുന്ന കോഴിക്കോട് പേരാമ്പ്ര നടുവണ്ണൂ൪ വരിക്കാംമാക്കൂൽ വീട്ടിൽ മൊയ്തീൻ കോയ (മമ്മു-37) പ്രവാസ ലോകത്തെ വേറിട്ട കാഴ്ചയാണ്. സൊഹാറി൪ അബൂദബി ബാങ്കിന് സമീപം ‘ബൈതുൽമാൽ’ ഹോട്ടലിലെ കുക്കാണ് ഇദ്ദേഹം.
സൗദിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ആ൪ട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് 22ാം വയസിൽ തൃശൂ൪ ചാലക്കുടിയിലെ ഒരു ട്രാവൽസിൽ ഇൻറ൪വ്യൂവിന് എത്തിയതായിരുന്നു ഇദ്ദേഹം. കോയ വരച്ച കാരിക്കേച്ചറുകളും ചിത്രങ്ങളും കണ്ട് ഇൻറ൪വ്യൂ നടത്തിയ അറബികൾ പട്ടികയിൽ ആദ്യം പേരെഴുതിയെങ്കിലും ട്രാവൽഏജൻറ് ചോദിച്ച പണം നൽകാൻ കഴിവില്ലായിരുന്നു. ആസ്വപ്നം തക൪ന്നെങ്കിലും ജീവിതത്തിൻെറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മമ്മുവിന് ഗൾഫിലേക്ക് കടൽതാണ്ടാതെ നിവൃത്തിയില്ലായിരുന്നു. വീട്ടിലെ കഷ്ടപ്പാടുകൾക്കിയിൽ എട്ടാം ക്ളാസിൽ പഠിപ്പ് അവസാനിക്കേണ്ടി വന്നതിനാൽ കോഴിക്കോട്ടെ പ്രമുഖ ഹോട്ടലുകളിലെ പാചകപുരകളാണ് ഈ കലാകാരന് അന്നത്തിന് വഴിയൊരുക്കിയത്. പാചകരംഗത്തെ പരിചയം ഗൾഫിലും കുക്കിൻെറ ജോലിക്ക് അവസരം നൽകി. ഹോട്ടൽ ജോലിയും ബാക്കി സമയം പെയിൻറിങ് ജോലിയുമെടുത്ത് കുടുംബം പുല൪ത്തുന്നതിനിടെയാണ് ഗൾഫിലേക്ക് വിമാനം കയറിയത്. ആഗ്രഹിച്ച ജോലിയല്ലെങ്കിലും സൗദിയിലെ അൽഖോബാറിൽ കുക്ക് ആയിട്ടാണ് പ്രവാസം തുടങ്ങുന്നത്. രണ്ടു വ൪ഷം കഴിഞ്ഞപ്പോൾ സ്പോൺസ൪ കോയയുടെ വ൪ക്ക് പെ൪മിറ്റ് പുതുക്കാതെ പാസ്പോ൪ട്ടുമായി മുങ്ങി. പിന്നീടു കുറച്ചുകാലം ഗ്രാഫിക്സ് കമ്പനിയിൽ ജോലി ചെയ്തു. അന്നവിടെ താൻ വരച്ച ഒട്ടേറെ ചിത്രങ്ങളും തെര്‍്േമാകോളിൽ ചെയ്തെടുത്ത മനോഹരസ്തൂപങ്ങളും കോയയുടെ സംഭാവനയായി അൽഖോബാറിലെയും ദമ്മാമിലെയും വിവിധ സ്കൂളുകളിൽ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടത്രെ. ഹജ്ജ് വേളയിൽ മക്കയിലെത്തി കഅബക്ക് മുന്നിൽ പ്രാ൪ത്ഥനാ നിരതനായി നിൽകുന്ന അബ്ദുള്ള രാജാവിൻെറ ചിത്രം വരച്ചിട്ടുണ്ട് ഇദ്ദേഹം. പാസ്പോ൪ട്ട് നഷ്ടമായ കോയക്ക് നാട്ടിലെത്താൻ സൗദിയിൽ ജയിൽവാസവും അനുഭവിക്കേണ്ടി വന്നു .പിന്നീടു സൗദി സ൪ക്കാ൪ നൽകിയ വിമാന ടിക്കറ്റും എംബസി നൽകിയ ഔ്പാസുമായി നാട്ടിലെത്തിയ കോയ ദുബൈയിലും മൂന്നുവ൪ഷം പ്രമുഖ ഹോട്ടലിൽ പാചകക്കാരനായി സേവനമനുഷ്ഠിച്ചു. പതിനാലുമാനിക്കൂറോളം കത്തിയാളുന്ന അടുപ്പിൻെറ ചൂടേറ്റ് ശരീരം തള൪ന്നാലും റൂമിലെത്തിയാൽ മൊയ്തീൻ കോയ വീണ്ടും കാൻവാസിന് മുന്നിൽ ക൪മനിരതനാകും. മനസിൽ മൊട്ടിട്ട ദൃശ്യങ്ങൾ ഓരോന്നായി പൂ൪ത്തീകരിക്കും. ഭാവനാ സമ്പന്നമായ തൻെറ ഒരുപിടി ചിത്രങ്ങൾ നെഞ്ചോട്ചേ൪ത്ത് കഴിയുന്ന കോയ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിനെ കാൻവാസിൽ പക൪ത്താനുള്ള തയാറെടുപ്പിലാണ്.
പെൻസിലിൽ തീ൪ത്ത കമലാസുറയ്യ, ബോഡിബിൽഡ൪, പ്രാചീനകോട്ടകൾ, വിവിധ പ്രകൃതിദൃശ്യങ്ങളുടെ പെയിൻറുകൾ എന്നിങ്ങനെ നീളുന്ന കോയയുടെ സൃഷ്ടികൾ. പാചകപ്പുരയിൽ നാടൻ വിഭവങ്ങൾ മുതൽ യൂറോപ്യൻ ഡിഷുകൾ വരെ തയാറാക്കുന്ന കോയക്ക് പക്ഷെ മനസുനിറയാൻ വരയുടെയും വ൪ണങ്ങളുടെയും ലോകം വേണം. എന്നെങ്കിലുമൊരിക്കൽ താൻ പണ്ട് ആഗ്രഹിച്ച ആ൪ട്ടിസ്റ്റിൻെറ ജോലി തന്നെ തേടിവരുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരൻെറ ജീവിതം. ഭാര്യ: റാബിയ. മക്കൾ: റംസീന, റംഷാദ്.

Show Full Article
TAGS:
Next Story