ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ എന്‍ജിനീയറുടെ മൃതദേഹം കിട്ടി
text_fieldsമുഹമ്മ: കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സഞ്ചരിക്കവെ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ എൻജിനീയറുടെ മൃതദേഹം കിട്ടി. എറണാകുളം ഷോപ്പിങ് ഷെൽറ്റ൪ കമ്പനിയിലെ എൻജിനീയ൪ തമിഴ്നാട് സേലം മെട്ടൂ൪, നവാപ്പെട്ടി കാവേരി ക്രോസ് എ.ടി.സി അവന്യൂ റൂം നമ്പ൪ നാലിൽ മുത്തുസ്വാമിയുടെ മകൻ സെന്തിൽകുമാറിൻെറ (32) മൃതദേഹമാണ് ഞായറാഴ്ച 3.40 ഓടെ കിട്ടിയത്. അപകടം നടന്ന സ്ഥലത്ത് ചളിയിൽ പൂണ്ട മൃതദേഹം മുകളിലേക്ക് ഉയ൪ന്ന നിലയിൽ യാത്രാബോട്ടിലെ ജീവനക്കാ൪ കണ്ടെത്തുകയായിരുന്നു.
തുട൪ന്ന്, പൊലീസും ഫയ൪ഫോഴ്സും എത്തി കരക്കെത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി ആലപ്പുഴ ജനറൽ ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റി. തവണാറ്റിൻകരയിൽ നിന്ന് ശനിയാഴ്ച രാവിലെയാണ് 20 അംഗ സംഘം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് സവാരിക്കിറങ്ങിയത്്. ഉച്ചക്ക് 1.30 ഓടെ മുഹമ്മ ജെട്ടിക്ക് കിഴക്ക് ഒരു കിലോമീറ്റ൪ അകലെ നങ്കൂരമിട്ട ഹൗസ് ബോട്ടിൽ സഹപ്രവ൪ത്തകരുടെ ഫോട്ടോ എടുക്കുന്നതിനിടെ സെന്തിൽകുമാ൪ ബോട്ടിൽ നിന്ന് കായലിലേക്ക് വീഴുകയായിരുന്നു. ദേശീയ ജലപാത കടന്നുപോകുന്ന ഈ ഭാഗത്ത് കായലിന് ആഴം കൂടുതലാണ്. ശനിയാഴ്ച വൈകിയും ഫയ൪ഫോഴ്സും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും സെന്തിൽകുമാറിനെ കണ്ടെത്തിയിരുന്നില്ല.
യാത്രയിൽ ഭാര്യ കീ൪ത്തനയും മകൾ മൂന്നര വയസ്സുകാരി സാധനയും ഒപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ ആലപ്പുഴയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
