Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവീട്ടില്‍ പിതാവിന്‍െറ...

വീട്ടില്‍ പിതാവിന്‍െറ അന്ത്യചടങ്ങുകള്‍; വീരപുത്രനായി ജാവേദ് കളത്തില്‍

text_fields
bookmark_border
വീട്ടില്‍ പിതാവിന്‍െറ അന്ത്യചടങ്ങുകള്‍; വീരപുത്രനായി ജാവേദ് കളത്തില്‍
cancel

മുംബൈ: ഇംഗ്ളീഷ് ബാറ്റ്സ്മാന്മാരായ ജോണി ട്രോട്ടിനെയും ജോണി ബെയ൪സ്റ്റോയെയും പുറത്താക്കിയപ്പോൾ ആഘോഷിക്കുകപോയിട്ട് ഒന്നു പുഞ്ചിരിക്കാൻ പോലും ജാവേദ് ഖാനായില്ല. വള൪ച്ചയിലും തള൪ച്ചയിലും കൂടെനിന്ന പിതാവിൻെറ മരണാനന്തരചടങ്ങുകൾ വീട്ടിലും പള്ളിയിലും നടക്കുമ്പോൾ ഡി.വൈ പാട്ടീൽ സ്പോ൪ട്സ് അക്കാദമി ഗ്രൗണ്ടിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിൽപ്പുണ്ടായിരുന്നു ഈ 22കാരൻ. മകൻെറ കളി കാണാൻ കാത്തിരുന്ന മുഹമ്മദ് ജൈഷ് ഖാന് അതിനുള്ള വിധിയുണ്ടായില്ലെങ്കിലും പിതാവിൻെറ ഓ൪മകൾക്കു മുന്നിൽ സമ൪പ്പിക്കാൻ ഇംഗ്ളണ്ടിനെതിരായ ത്രിദിനത്തിൽ മുംബൈ എക്ക് വേണ്ടി കളത്തിലിറങ്ങി ജാവേദ് ഖാൻ. വെള്ളിയാഴ്ച വൈകുന്നേരമാണ് ഹൃദയ ശസ്ത്രക്രിയക്കിടെ ജൈഷ് ഖാൻ നഗരത്തിലെ ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ചത്. പിതാവിനെ പരിചരിച്ച് ആശുപത്രിയിലുണ്ടായിരുന്ന ജാവേദ് കുടുംബാംഗങ്ങളുടെയും മറ്റും പ്രേരണയിൽ ഡ്രസിങ് റൂമിലേക്ക് തിരിച്ചു. ‘ആ രാത്രി മുഴുവൻ ജാവേദ് കരയുകയായിരുന്നു. പുല൪ച്ചെ അഞ്ചു മണിയോടെയാണ് കളിക്കണമെന്ന് ഞങ്ങൾ നി൪ദേശിച്ചത്. ഈ മത്സരം കരിയറിൽ സുവ൪ണാവസരമാണ്. ഇംഗ്ളണ്ടിനെതിരെ ജാവേദ് പന്തെറിയുന്നത് കാണാൻ പിതാവ് അതിയായി ആഗ്രഹിച്ചിരുന്നു. ജാവേദിൻെറ നഷ്ടം സഹതാരങ്ങളിൽ അധികം പേരും അറിഞ്ഞില്ല. അറിഞ്ഞവരാവട്ടെ അതേപ്പറ്റി ചോദിച്ച് അദ്ദേഹത്തെ സങ്കടപ്പെടുത്താനും പോയില്ല. അസാമാന്യമായ ധീരതയാണ് ജാവേദ് പ്രകടിപ്പിച്ചത്’-കോച്ച് രാജു പഥക് പറഞ്ഞു.
2010-11 സീസണിൽ മുംബൈക്ക് വേണ്ടി രണ്ട് രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ച ജാവേദിന് പിന്നീട് അവസരം ലഭിച്ചില്ല. ഇംഗ്ളണ്ടിനെതിരായ മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരവ് പ്രതീക്ഷയിലാണ് ഈ മീഡിയം പേസ൪.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story