Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്പാനിഷ് ലീഗ്: റയലിനും...

സ്പാനിഷ് ലീഗ്: റയലിനും ബാഴ്സക്കും ജയം

text_fields
bookmark_border
സ്പാനിഷ് ലീഗ്: റയലിനും ബാഴ്സക്കും ജയം
cancel

മഡ്രിഡ്: ഒമ്പത് വിജയവും ഒരു സമനിലയുമെന്ന റെക്കോഡ് നേട്ടത്തോടെ സെൽറ്റ വീഗോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തക൪ത്ത ബാഴ്സലോണ സ്പാനിഷ് ലീഗിൽ കുതിപ്പ് തുടരുന്നു. അതേസമയം, തുട൪ച്ചയായ അഞ്ചാം ജയം ആഘോഷിച്ച റയൽ മഡ്രിഡ് സരഗോസക്കെതിരെ ഏകപക്ഷീയമായ നാലു ഗോളിൻെറ ജയം കുറിച്ചു.
10 കളികളിൽനിന്ന് 28 പോയൻറുമായി ഒന്നാം സ്ഥാനത്ത് മുന്നേറുന്ന ബാഴ്സക്ക് എട്ടു പോയൻറ് പിന്നിലാണ് റയലിൻെറ സ്ഥാനം. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിന് 10 കളികളിൽനിന്ന് 25 പോയൻറാണുള്ളത്.
1997-98 സീസണിൽ ലൂയിസ് വാൻ ഗാലിൻെറ കീഴിൽ ബാഴ്സ ഒമ്പതു കളികളിൽനിന്ന് 25 പോയൻറ് നേടിയതായിരുന്നു ഇതിനു മുമ്പത്തെ നേട്ടം. തുട൪ന്നുള്ള രണ്ട് കളികളിലും ഗാലിൻെറ ടീം തോറ്റു.
അഡ്രിയാനോ, ഡേവിഡ് വിയ്യ, ജോ൪ഡി ആൽബ എന്നിവരാണ് ബാഴ്സക്കുവേണ്ടി ലക്ഷ്യം കണ്ടത്. സെൽറ്റയുടെ ആശ്വാസ ഗോൾ ബ൪മിയോ നേടി. വിജയം സ്വന്തമാക്കാനായെങ്കിലും സൂപ്പ൪ താരം ലയണൽ മെസ്സിക്ക് പരിക്കേറ്റത് ബാഴ്സ നിരയെ ആശങ്കയിലാക്കുന്നതാണ്.
ഒന്നിലേറെ അവസരങ്ങൾക്കുശേഷം ആദ്യ പകുതിയുടെ 21ാം മിനിറ്റിലാണ് ബാഴ്സയുടെ ആദ്യ ഗോൾ പിറന്നത്. പെഡ്രോയുടെ പാസ് സ്വീകരിച്ച അഡ്രിയാനോ എതി൪ വലയിലേക്ക് നിറയൊഴിച്ചു. എന്നാൽ, ബാഴ്സയുടെ ലീഡിന് ഏറെ ആയുസ്സുണ്ടായില്ല. മൂന്നു മിനിറ്റിനകം ബെ൪മിയോയുടെ ഗോളിലൂടെ സെൽറ്റ സമനില പിടിച്ചു.
സമനില വഴങ്ങിയതോടെ, അതിനേക്കാൾ വേഗത്തിൽ തിരിച്ചടിച്ച ബാഴ്സ രണ്ടു മിനിറ്റിനുള്ളിൽ വീണ്ടും ലീഡ് നേടി. ഡേവിഡ് വിയ്യ പിൻകാൽകൊണ്ട് നൽകിയ പാസുമായി മുന്നേറിയ ഇനിയസ്റ്റ പന്ത് വിയ്യക്ക് തിരിച്ചുകൊടുത്തു. ഗോളിക്ക് അവസരമൊന്നും നൽകാതെ വിയ്യ അവസരം മുതലാക്കി ഗോൾ നേടി. മെസി മൂന്നാമത്തെ ഗോൾ നേടുന്നതിനടുത്തെത്തിയെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി.
രണ്ടാം പകുതി തുടങ്ങി സെക്കൻഡുകൾക്കം സെൽറ്റ താരം ഇയാഗോ അസ്പാസിൻെറ ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ വലക്ക് പുറത്തുപോയി. ഒരിക്കൽകൂടി ബാഴ്സ പ്രതിരോധ നിരയുടെ ദൗ൪ബല്യം വെളിവാക്കുന്നതായിരുന്നു ഇത്. രണ്ടാം പകുതിയിൽ ആക്രമണത്തിൻെറ മൂ൪ച്ച കുറഞ്ഞെങ്കിലും ലീഡ് വ൪ധിപ്പിക്കാൻ ബാഴ്സക്കായി. 61ാം മിനിറ്റിൽ ജോ൪ഡി ആൽബ നേടിയ ഗോളിന് ഓഫ്സൈഡ് വിവാദത്തിൻെറ നിഴലുമുണ്ടായിരുന്നു. എന്നാൽ, റഫറി ഗോളനുവദിച്ചു. മൂന്നാംഗോളും വീണതോടെ സെൽറ്റ പ്രതീക്ഷ കൈവിട്ട നിലയിലായി. ഒടുവിൽ മൂന്നു പോയൻറും സ്വന്തമാക്കി ബാഴ്സ കളം വിട്ടു.

മൗറിന്യോയുടെ നൂറാം ജയം
റയൽ കോച്ചെന്ന നിലയിൽ ജോസ് മൗറിന്യോയുടെ നൂറാം ജയത്തിനാണ് സാൻഡിയാഗോ ബെ൪ണബ്യൂ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ആദ്യ പകുതിയുടെ 23ാം മിനിറ്റിലും 25ാം മിനിറ്റിലും അടുപ്പിച്ചടുപ്പിച്ച് ഗോൾ നേടിയ റയൽ രണ്ടാം പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ മൂന്നാം ഗോളും ഇഞ്ചുറി ടൈമിൽ നാലാം ഗോളും നേടി. ഗോൺസാലോ ഹിഗ്വെ്ൻ, ഏയ്ഞ്ചൽ ഡി മരിയ, മെക്കൽ എസ്സിയാൻ, ലൂക്ക മോഡ്രിക് എന്നിവരാണ് എതി൪വല കുലുക്കിയത്.
ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് കളി തുടങ്ങിയതെങ്കിലും ക്രമേണ റയൽ പൂ൪ണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 14ാം മിനിറ്റിൽ ഡി മരിയ ഗോൾ നേടാനുള്ള അവസരം പാഴാക്കി. ഡി മരിയ മറിച്ചുകൊടുത്ത പാസ് ക്രിസ്റ്റ്യാനോ റെണാൾഡോക്ക് ലഭിച്ചെങ്കിലും രണ്ട് ഡിഫൻഡ൪മാ൪ക്കിടയിൽപ്പെട്ടുപോയ പോ൪ചുഗീസ് താരത്തിൻെറ ഹെഡ൪ വല കുലുക്കിയില്ല.
ആറു മിനിറ്റിനകം സ്റ്റേഡിയത്തെ നിശ്ശബ്ദരാക്കി സരഗോസ ഗോളിനടുത്തെത്തിയെങ്കിലും ഗോളി ഐക൪ കസിയസിനു മുന്നിൽ നിഷ്പ്രഭമായി. സെ൪ജിയോ റമോസിൻെറ ദു൪ബലമായ പാസ് തട്ടിയെടുത്ത ഹെൽഡ൪ പോസ്റ്റിഗയുടെ ഷോട്ട് കസിയസ് കാലുകൊണ്ട് തടുത്താണ് റയലിനെ രക്ഷിച്ചത്.
ശക്തമായി തിരിച്ചടിച്ച മഡ്രിഡ് 23ാം മിനിറ്റിൽ ലീഡ് നേടി. റൗൾ ആൽബിയോളിൻെറ ഹെഡ൪ തട്ടിയകറ്റാൻ സരഗോസ താരം റോബ൪ട്ടോക്ക് കഴിഞ്ഞെങ്കിലും തിരിച്ചുവന്ന പന്ത് ബോക്സിനകത്തുനിന്ന് ഹിഗ്വെ്ൻ വലയിലേക്ക് അടിച്ചുകയറ്റി. ആക്രമണം അവസാനിപ്പിക്കാതെ മുന്നേറിയ റയൽ രണ്ടു മിനിറ്റിനകം ലീഡുയ൪ത്തി. ഇവിടെയും ആദ്യ ശ്രമം റോബ൪ട്ടോ തടുത്തെങ്കിലും ഡിമരിയോയിലൂടെ രണ്ടാം ഗോൾ പിറന്നു. അധികം വൈകാതെ റൊണാൾഡോയുടെ ക്രോസ് ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി.
രണ്ടാം പകുതിയിൽ പൊരുതി നോക്കിയ സരഗോസ 58ാം മിനിറ്റിൽ ഗോളിനടുത്തെത്തിയതാണ്. 20 വാര അകലെനിന്ന് വിക്ട൪ ഫെ൪ണാണ്ടസ് തൊടുത്ത ഷോട്ട് കസിയസ് അദ്ഭുതകരമായി തട്ടിയകറ്റുകയായിരുന്നു.
നിമിഷങ്ങൾക്കകം പാകോ മൊണ്ടെയ്നിൻെറ ലോങ് റേഞ്ച് ഷോട്ട് ഒരിക്കൽകൂടി റയൽ ഗോളിയെ പരീക്ഷിച്ചു. ആക്രമണം തുട൪ന്ന സരഗോസക്കുവേണ്ടി പോസ്റ്റിഗ ഒടുവിൽ ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി.
പിന്നീട് എതിരാളികൾക്ക് അവസരമൊന്നും നൽകാതെ മുന്നേറിയ റയൽ 89ാം മിനിറ്റിൽ മൂന്നാം ഗോളും ഇഞ്ചുറി ടൈമിൻെറ രണ്ടാം മിനിറ്റിൽ നാലാം ഗോളും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story