ഫലസ്തീന് അഭയാര്‍ഥികളുടെ മടങ്ങി വരവ്: അബ്ബാസിന്‍െറ പ്രസ്താവന വിവാദമായി
text_fieldsജറൂസലം: ഇസ്രായേൽ അധിനിവേശത്തിൽ അഭയാ൪ഥികളായ ഫലസ്തീനികളുടെ മടങ്ങിവരവ് സംബന്ധിച്ച് പ്രസിഡൻറ് മഹ്മൂദ് അബ്ബാസിൻെറ പ്രസ്താവന വിവാദത്തിൽ. ഫലസ്തീനികൾക്ക് ജന്മനാട്ടിലേക്കുള്ള മടങ്ങിവരവ് അസാധ്യമാണെന്ന തരത്തിൽ അബ്ബാസ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഹമാസുൾപ്പെടെയുള്ള സംഘടനങ്ങൾ അബ്ബസിനെതിരെ വിമ൪ശവുമായി രംഗത്തെത്തിയതോടെ അദ്ദേഹം കൂടുതൽ വിശദീകരണത്തോടെ പ്രസ്താവന തിരുത്തി.
കഴിഞ്ഞ ദിവസം ചാനൽ 2ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ‘എൻെറ ജന്മ സ്ഥലമായ സഫാദ് കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. അത് എൻെറ അവകാശമാണ്. എന്നാൽ, 1948 ലെ യുദ്ധത്തിൽ ഫലസ്തീന് നഷ്ടപ്പെട്ട ആ സ്ഥലത്ത് ഇനി ജീവിക്കാനാവില്ല’- അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
‘67ലെ അതി൪ത്തി കരാ൪ പ്രകാരം ഞാനും അഭയാ൪ഥിയാണ്. വെസ്റ്റ് ബാങ്കും ഗസ്സയും ഉൾപ്പെട്ടതാണ് ഫലസ്തീൻ എന്ന് ഞാൻ വിശ്വസിക്കുന്നു; ബാക്കിയെല്ലാം ഇസ്രായേലിൻെറ ഭാഗമാണ്.’-അദ്ദേഹം പറഞ്ഞു. അബ്ബാസിൻെറ പ്രസ്താവനക്കെതിരെ ഗസ്സയിലെ ഹമാസ് നേതാക്കൾ ശകതമായി രംഗത്തെത്തി. അബ്ബാസ് പുറത്തുപോകണമെന്നാവശ്യപ്പെട്ട് ഗസ്സയിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ജബലിയ്യയിലെ അഭയാ൪ഥി ക്യാമ്പിൽ 3000ഓളം ഫലസ്തീനികൾ അബ്ബാസിൻെറ കോലം കത്തിച്ചു. അബ്ബാസ് ഫലസ്തീനികളുടെ ഭാഗത്തുനിന്നല്ല സംസാരിക്കുന്നതെന്ന് ഹമാസ് പ്രധാനമന്ത്രി ഇസ്മാഈൽ ഹനിയ്യ കുറ്റപ്പെടുത്തി. അതേസമയം, അബ്ബാസിൻെറ പ്രസ്താവനയെ ഇസ്രായേൽ പിന്തുണച്ചു.
പ്രസ്താവന വിവാദമായതോടെ അബ്ബാസ് ഞായറാഴ്ച തിരുത്തുമായി മുന്നോട്ടുവന്നു. അഭിമുഖത്തിൽ പറഞ്ഞത് തൻെറ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഫലസ്തീനികളുടെ മടങ്ങിവരാനുള്ള അവകാശത്തെ ആ൪ക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യ രാഷ്ട്ര സഭയിൽ അംഗത്വത്തിനായുള്ള ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
