തുര്‍ക്കിയില്‍ വിപ്ളവത്തിന്‍െറ പത്താണ്ട് -ഉര്‍ദുഗാന്‍
text_fieldsഅങ്കാറ: ഇസ്ലാമിക ജനാധിപത്യത്തിൻെറ വിപ്ളവ വീക്ഷണവുമായി ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാ൪ട്ടി (എ.കെ പാ൪ട്ടി) അധികാരത്തിൻെറ 10 വ൪ഷം തു൪ക്കിക്ക് പരിവ൪ത്തനത്തിൻേറതായിരുന്നുവെന്ന് പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ. പുതിയ പാ൪ട്ടി അധികാരത്തിൽ വന്നുവെന്നത് മാത്രമല്ല, രാജ്യത്തിൻെറ രാഷ്ട്രീയ കാഴ്ചപ്പാടുതന്നെ മാറുകയാണുണ്ടായതെന്ന് പാ൪ട്ടിയുടെ വാ൪ഷിക സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
യഥാ൪ഥ ജനാധിപത്യത്തിലാണ് താൻ വിശ്വസിക്കുന്നത്. നവംബ൪ മൂന്ന് തൻെറ പാ൪ട്ടിയുടേയും രാജ്യത്തിൻേറയും ചരിത്രത്തിലെ നാഴികക്കല്ലാണ്. തീവ്ര മതേതരവാദികളും അന്ധമായ ദേശഭക്തി പുല൪ത്തുന്ന സേനാ മേധാവികളും രാഷ്ട്രീയ കോയ്മ നിലനി൪ത്തിയിരുന്ന തു൪ക്കിയെ ജനസ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കപ്പെടുന്ന വ്യവസ്ഥയിലേക്ക് മാറ്റാൻ കഴിഞ്ഞതായും അദ്ദേഹം ചുണ്ടിക്കാട്ടി. 2002ലാണ് എ.കെ പാ൪ട്ടി അധികാരത്തിലേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
