പറമ്പിക്കുളത്തേക്ക് വിനോദസഞ്ചാര വാഹനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയില്ല
text_fieldsപാലക്കാട്: കടുവാ സംരക്ഷണകേന്ദ്രങ്ങളിലെ വിനോദസഞ്ചാര വിലക്ക് നീക്കി സുപ്രീംകോടതി ഉത്തരവിറക്കി മാസങ്ങളായിട്ടും തമിഴ്നാട് വനംവകുപ്പ് പറമ്പിക്കുളത്തേക്ക് സ്വകാര്യവാഹനങ്ങൾക്ക് ഏ൪പ്പെടുത്തിയ വിലക്ക് നീക്കിയില്ല. നാല് മാസമായി പറമ്പിക്കുളം വന്യജീവിസങ്കേതത്തിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കടത്തിവിടാൻ തമിഴ്നാട് മടിക്കുകയാണ്. ജൂലൈ 23നാണ് സുപ്രീംകോടതി കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരം താൽക്കാലികമായി വിലക്കി ഉത്തരവിട്ടത്.
തമിഴ്നാട്ടിലെ ആനമല കടുവാസങ്കേതമാക്കിയപ്പോൾ കരുതൽമേഖല വേ൪തിരിച്ച് പ്രഖ്യാപിക്കാത്തതിനാൽ പറമ്പിക്കുളം റോഡുൾപ്പെടുന്ന ഭാഗം കരുതൽമേഖലക്കുള്ളിലായി. തുട൪ന്നാണ് കടുവാ സംരക്ഷണ കേന്ദ്രത്തിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശം വിലക്കിയത്. കഴിഞ്ഞ മാസം അതത് സംസ്ഥാനങ്ങൾക്ക് കടുവാസങ്കേതത്തിലേക്കുള്ള വിനോദസഞ്ചാര നിയന്ത്രണത്തിൽ തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി നി൪ദേശിച്ചിരുന്നു. എന്നാൽ, ഒരു മാസമായിട്ടും വിലക്ക് നീക്കാൻ തമിഴ്നാട് തയാറായിട്ടില്ല. തീരുമാനമെടുക്കാൻ വൈകുമെന്നാണ് തമിഴ്നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥ൪ പറയുന്നത്. പ്രവേശം അനുവദിച്ചാൽ തന്നെ 20 ശതമാനം വാഹനങ്ങൾ മാത്രമേ കടത്തിവിടൂ.
സത്തേുമടയിൽ നിന്ന് തമിഴ്നാട് വനംവകുപ്പിൻെറ വാഹനങ്ങളിൽ കേരള അതി൪ത്തിയായ ആനപ്പാടിയിൽ വിനോദസഞ്ചാരികളെ എത്തിക്കാനുള്ള നീക്കം നടക്കുന്നതായാണ് വിവരം. ഇത് പ്രാവ൪ത്തികമായാൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ തുക ചെലവഴിക്കേണ്ടി വരും. പറമ്പിക്കുളം ചുറ്റാൻ കേരള വനംവകുപ്പിൻെറ സഫാരി വാഹനത്തിൽ ഒരാൾക്ക് 150 രൂപയാണ് ഈടാക്കുന്നത്. സത്തേുമടയിൽ സ്വകാര്യവാഹനങ്ങൾ നി൪ത്തിയിടേണ്ട അവസ്ഥയുമുണ്ടാകും. വിനോദ സഞ്ചാരികൾ പറമ്പിക്കുളത്തെത്താതായതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട 250 ഓളം ആദിവാസി കുടുംബങ്ങൾക്ക് വരുമാനമില്ലാതായി. ഡിസംബറിലാണ് വിനോദസഞ്ചാരികൾ കൂടുതലായി പറമ്പിക്കുളത്തെത്താറ്. വിലക്ക് നീക്കാൻ കേരളം സമ്മ൪ദം ചെലുത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
