കൂടങ്കുളം സമരം: രണ്ടു പേരെ ഗുണ്ടാനിയമത്തില്‍ അറസ്റ്റ് ചെയ്തു
text_fieldsചെന്നൈ: കൂടങ്കുളം ആണവനിലയവിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബ൪ 10ന് ആണവനിലയ ഉപരോധത്തിനിടെ അറസ്റ്റിലായി വെല്ലൂ൪ ജയിലിൽ കഴിയുന്ന ഇടിന്തകരൈ സ്വദേശികളായ ലൂ൪ദ് സാമി (68), നസറേൻ (40) എന്നിവരെയാണ് തിരുനെൽവേലി ജില്ലാ കലക്ട൪ ശെൽവരാജിൻെറ ഉത്തരവനുസരിച്ച് ഗുണ്ടാനിയമം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പൊലീസുകാരെ ആക്രമിച്ചതുൾപ്പെടെ ഇരുവ൪ക്കുമെതിരെ കൂടങ്കുളം പൊലീസ് നിരവധി കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു. ഇവ൪ക്കെതിരെ ഗുണ്ടാനിയമം ചുമത്തണമെന്ന് തിരുനെൽവേലി എസ്.പി വിജയേന്ദ്ര ബിദരിയാണ് ജില്ലാ കലക്ടറോട് ശിപാ൪ശ ചെയ്തത്. സെപ്റ്റംബ൪ പത്തിന് നടന്ന ആണവനിലയ ഉപരോധത്തെ ലാത്തിച്ചാ൪ജും കണ്ണീ൪വാതക പ്രയോഗവും നടത്തിയാണ് പൊലീസ് നേരിട്ടത്. സമരക്കാരിൽ സ്ത്രീകളുൾപ്പെടെ 50ലേറെ പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതിൽ പത്തുപേ൪ ഒഴികെ ജാമ്യത്തിലിറങ്ങി. പത്തുപേ൪ പാളയംകോട്ട, തിരുച്ചിറപ്പള്ളി, വെല്ലൂ൪ ജയിലുകളിലാണ്. ആണവനിലയ വിരുദ്ധ പോരാട്ടക്കാ൪ക്കുനേരെ ലാത്തിച്ചാ൪ജും കണ്ണീ൪വാതക പ്രയോഗവും നടത്തിയതുസംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
