അബൂബക്കര്‍ ഹാജി ഐ.എസ്.ഐ കണ്ണി -ഇന്‍റലിജന്‍സ്
text_fieldsകാസ൪കോട്: വൻതോതിൽ കള്ളനോട്ടൊഴുക്കി ഇന്ത്യയെ സാമ്പത്തികമായി തക൪ക്കാനുള്ള പാകിസ്ഥാൻ ചാരസംഘടന ഐ.എസ്.ഐയുടെ പദ്ധതിയിലെ കണ്ണിയാണ് വെള്ളിയാഴ്ച അറസ്റ്റിലായ അബൂബക്ക൪ ഹാജിയെന്ന് ഇൻറലിജൻസ്. കാസ൪കോട് ഹോസ്ദു൪ഗ് അക്കരമ്മൽ വീട്ടിൽ അബൂബക്ക൪ ഹാജി (51) വ൪ഷങ്ങളായി കള്ളനോട്ട് വിതരണശൃംഖലയിലെ മുഖ്യ ആസൂത്രകനാണ്.
പാകിസ്ഥാനിൽ നിന്ന് വരുന്ന കള്ളനോട്ടുകൾ അബൂദബിയിൽ നിന്ന് സ്വീകരിച്ച് കേരളത്തിലെത്തിക്കുകയാണ് ഇയാൾ ചെയ്തുപോരുന്നത്. കൺസ൪വേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ളിങ് ആക്ടിവിറ്റീസ് ആക്ട് (കോഫെപോസ) അടക്കം അബൂബക്ക൪ ഹാജിയുടെ പേരിൽ നിരവധി കേസുകളുള്ളതിനാൽ ഇന്ത്യയിലേക്ക് വരാനാകില്ല. ഗൾഫിൽ വിസിറ്റിങ് വിസയിലെത്തുന്നവ൪, വിസ കാലാവധി കഴിഞ്ഞും ജോലിയില്ലാതെയും മറ്റും അലയുന്നവ൪ എന്നിവരെ ഉപയോഗിച്ചാണ് കേരളത്തിലേക്ക് കള്ളനോട്ട് എത്തിച്ചിരുന്നത്. ഇവരെ സഹായിക്കാനെന്ന ഭാവത്തിൽ നാട്ടിലേക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്യും. വിമാനം കയറാനൊരുങ്ങുമ്പോൾ തങ്ങളുടെ നാട്ടിലെ ബന്ധുവിനെന്ന് പറഞ്ഞ് ചെറിയ സമ്മാനപ്പൊതി കൊടുത്തുവിടും. ഇതിൽ കള്ളനോട്ടുണ്ടാകും. ഇത്തരത്തിലുള്ള നിരവധി മാ൪ഗങ്ങളിലൂടെ കേരളത്തിലെത്തിച്ചിരുന്ന കള്ളനോട്ടിൻെറ വരവ് പിന്നീട് കണ്ടെയ്നറുകളിൽ നിറച്ച് കടത്തുന്ന നിലയിലേക്ക് എത്തിയതായി ഇൻറലിജൻസ് പറയുന്നു.
ഇന്ത്യൻ സെക്യൂരിറ്റി പ്രസിൽ അച്ചടിക്കുന്നതിന് സമാനമായ കറൻസി നോട്ടുകളാണ് കറാച്ചിയിൽ നിന്ന് അടിക്കുന്നതത്രെ. ഇവ സൂക്ഷിച്ചുനോക്കിയാൽപോലും തിരിച്ചറിയാൻ പ്രയാസമാണെന്ന് അന്വേഷണ ഉദ്യോഗസ്ത൪ വെളിപ്പെടുത്തുന്നു. 2011 സെപ്റ്റംബ൪ 18ന് തളിപ്പറമ്പിലെ കുറ്റിക്കോലിൽ ദേശീയപാതയിൽ പൊലീസ് തടഞ്ഞുനി൪ത്തിയ കാറിൽ നിന്നാണ് 8,96,000 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന അബൂബക്ക൪ ഹാജിയുടെ സഹോദരൻ കമാൽ ഹാജി (45), തളിപ്പറമ്പ് പിലാത്തറ സ്വദേശി പ്രദീപ്കുമാ൪, കണ്ണൂ൪ ചൊവ്വ സ്വദേശി ആശിഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കള്ളനോട്ട് വിദേശത്ത് അച്ചടിച്ചതാണെന്ന് വ്യക്തമായതോടെ തളിപ്പറമ്പ് സി.ഐ കെ.ഇ. പ്രേമചന്ദ്രൻ അന്വേഷിച്ച കേസ് എൻ.ഐ.എക്ക് കൈമാറി.
കറാച്ചിയിൽ നിന്ന് ഉള്ളി നിറച്ച കണ്ടെയ്നറിലാണ് നോട്ടുകെട്ട് അബൂദബിയിലെത്തിയതെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. പൊലീസ് അന്വേഷണം മുറുകിയ സമയത്ത് സി.ഐ പ്രേമചന്ദ്രനെ സ്ഥലം മാറ്റി. പക്ഷേ, പുതിയ സി.ഐ മധുസൂദനനും അന്വേഷണം ഊ൪ജിതമാക്കിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ പോകുന്നുവെന്ന സ്ഥിതിയായി. അന്ത൪ദേശീയ വേരുകളുള്ളതിനാൽ കേസ് എൻ.ഐ.എക്ക് കൈമാറണമെന്ന് സി.ഐ മധുസൂദനൻ കേസ് ഡയറിയിൽ രേഖപ്പെടുത്തിയതാണ് കേസ് രാജ്യാന്തര ഏജൻസി ഏറ്റെടുക്കുന്നതിലേക്ക് നയിച്ചത്. സി.ഐ ഇക്കാര്യം രേഖാമൂലം ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിൽ 1.80 ലക്ഷം രൂപയുടെ കള്ളനോട്ട് നൽകി സ്വ൪ണം വാങ്ങിയ സംഭവത്തിൽ കാസ൪കോട്, ഉഡുപ്പി സ്വദേശികൾ അറസ്റ്റിലായിരുന്നു. 30 ലക്ഷത്തിൻെറ കള്ളനോട്ട് വിദേശത്ത് നിന്ന് എത്തിച്ച അന്താരാഷ്ട്ര റാക്കറ്റിൻെറ പ്രവ൪ത്തനമായിരുന്നു ഇതും. പിടിച്ചതോടെ ഇതിലുൾപ്പെട്ട ആറ് ലക്ഷത്തിൻെറ കള്ളനോട്ട് കാസ൪കോട് കത്തിക്കുകയും ചെയ്തു. ഇതിൻെറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കാസ൪കോട് സ്വദേശി മൊഹ്യുദ്ദീൻ ഹാജിയും വ൪ഷങ്ങളായി ഗൾഫിലിരുന്നാണ് കള്ളനോട്ട് വ്യവസായത്തിൻെറ ചുക്കാൻ പിടിക്കുന്നത്. അബൂബക്ക൪ ഹാജിയും മൊഹ്യുദ്ദീൻ ഹാജിയും ഒരേ ഉറവിടത്തിൽ നിന്ന് വരുന്ന കള്ളനോട്ട് ശൃംഖലയുടെ മുഖ്യ കണ്ണികളാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
