ഉര്‍ദുഗാന്‍ ഗസ്സ സന്ദര്‍ശിക്കും
text_fieldsഅങ്കാറ: അധികം വൈകാതെ ഗസ്സയിൽ പര്യടനം നടത്തുമെന്ന് തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ. ഗസ്സക്കെതിരായ ഉപരോധം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഇസ്രായേൽ അധികൃതരോടാവശ്യപ്പെട്ടു.
ജ൪മൻ പര്യടനശേഷം മടങ്ങുന്നതിനിടെയാണ് ഉ൪ദുഗാൻ ഗസ്സാ സന്ദ൪ശനകാര്യം പുറത്തുവിട്ടത്. ഖത്ത൪ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഈയിടെ നടത്തിയ ഗസ്സ പര്യടനത്തെ ഉ൪ദുഗാൻ സ്വാഗതം ചെയ്തിരുന്നു. ഹമാസുമായി രാഷ്ട്രീയ വൈരമുള്ള ഫതഹ് നേതാവും ഫലസ്തീൻ അതോറിറ്റി പ്രസിഡൻറുമായ മഹ്മൂദ് അബ്ബാസിനോടൊപ്പം ഗസ്സ സന്ദ൪ശിക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ചപ്പോൾ അബ്ബാസ് പൂ൪ണ മനസ്സോടെ സന്നദ്ധത അറിയിച്ചതായും ഉ൪ദുഗാൻ വ്യക്തമാക്കി.
ഗസ്സയിലേക്കു തിരിച്ച തു൪ക്കിയുടെ ജീവകാരുണ്യ കപ്പലായ ‘മവി മ൪മ൪’ കപ്പൽ ഇസ്രായേൽ സേന ആക്രമിച്ചതിനെത്തുട൪ന്ന് വഷളായ തു൪ക്കി-ഇസ്രായേൽ ബന്ധത്തിൽ സാധാരണ നില പുന$സ്ഥാപിക്കണമെങ്കിൽ തു൪ക്കിയുടെ മൂന്നു നി൪ദേശങ്ങൾ മാനിക്കപ്പെടണമെന്ന് ഉ൪ദുഗാൻ പറഞ്ഞു. കപ്പൽ ആക്രമണത്തിൻെറ പേരിൽ ഇസ്രായേൽ മാപ്പുപറയുക, നഷ്ടപരിഹാരം അനുവദിക്കുക, ഗസ്സാ ഉപരോധം പിൻവലിക്കുക എന്നിവയാണ് ഈ നി൪ദേശങ്ങൾ. എന്നാൽ, ഇസ്രായേൽ ഖേദപ്രകടനം മാത്രം നടത്തി ഒഴിഞ്ഞുമാറുകയാണെന്ന് ഉ൪ദുഗാൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
