Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവളപട്ടണം സ്റ്റേഷന്‍...

വളപട്ടണം സ്റ്റേഷന്‍ സംഭവം: എസ്.ഐ തെറ്റിദ്ധരിപ്പിച്ചെന്ന് കെ. സുധാകരന്‍

text_fields
bookmark_border
k-sudhakaran
cancel

കണ്ണൂ൪: വളപട്ടണം പൊലീസ് സ്റ്റേഷനിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂ൪ റെയ്ഞ്ച് ഐ.ജി ജോസ് ജോ൪ജ് കെ. സുധാകരൻ എം.പിയിൽ നിന്ന് മൊഴിയെടുത്തു. സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ബി.കെ. സിജു തന്നോട് അപമര്യാദയായി പെരുമാറുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്തതെന്ന് സുധാകരൻ നൽകിയ മൊഴിയിൽ പറയുന്നു. അനധികൃത മണൽകടത്തിന് പിടിയിലായവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ളോക് പ്രസിഡൻറ് കല്ലിക്കോടൻ രാഗേഷിനെ പ്രിൻസിപ്പൽ എസ്.ഐ മ൪ദിക്കുകയും ലോക്കപ്പിലിടുകയും ചെയ്തതിനെ തുട൪ന്നാണ് താൻ സ്റ്റേഷനിലെത്തിയതെന്നും എസ്.ഐയെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും സുധാകരൻ മൊഴി നൽകി.
മാധ്യമങ്ങൾ സത്യസന്ധമായല്ല സംഭവം റിപ്പോ൪ട്ട് ചെയ്തത്. പലതും വളച്ചൊടിച്ചു. താൻ സ്റ്റേഷനിൽ എത്തിയില്ലായിരുന്നുവെങ്കിൽ പൊലീസും നാട്ടുകാരുമായി കലാപം ഉണ്ടാകുമായിരുന്നു -സുധാകരൻ പറഞ്ഞു. ശനിയാഴ്ച രാവിലെ 12 മണിക്ക് ഐ.ജിയുടെ ഓഫിസിലെത്തിയാണ് സുധാകരൻ മൊഴി നൽകിയത്. മൊഴിയെടുപ്പ് മൂന്നു മണിക്കൂ൪ നീണ്ടുനിന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിലെ സംഭവങ്ങൾ വിവാദമായതിനെ തുട൪ന്ന് അന്വേഷിച്ച് റിപ്പോ൪ട്ട് നൽകാൻ ഐ.ജിക്ക് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം നി൪ദേശം നൽകിയിരുന്നു. റിപ്പോ൪ട്ട് ഐ.ജി ഉടൻ ഡി.ജി.പിക്ക് കൈമാറും. പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളെ തുട൪ന്ന് കെ. സുധാകരൻ എം.പി അടക്കമുള്ള നേതാക്കൾക്കും പ്രവ൪ത്തക൪ക്കുമെതിരെ മൂന്ന് വ൪ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ് ഉപയോഗിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. ഔദ്യാഗിക കൃത്യനി൪വഹണം തടസ്സപ്പെടുത്തൽ, സംഘംചേരൽ, റോഡ് ഉപരോധം, പൊലീസ് സ്റ്റേഷൻ ഉപരോധം എന്നിവക്ക് കേരള പൊലീസ് ആക്ട് 117 ഇ, ഐ.പി.സി 143, 147, 149, 283 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

എസ്.ഐ ക്കെതിരെ റിപ്പോ൪ട്ട് കിട്ടിയശേഷം മാത്രം നടപടി -തിരുവഞ്ചൂ൪

കോട്ടയം: കണ്ണൂ൪ വളപട്ടണം സ്റ്റേഷനിലെ എസ്.ഐ ക്കെതിരായുള്ള പരാതിയിൽ അന്വേഷണറിപ്പോ൪ട്ട് കിട്ടിയശേഷമേ നടപടിയെക്കുറിച്ചാലോചിക്കൂവെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. കോട്ടയത്ത് മാധ്യമ പ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിപറയുകയായിരുന്നു മന്ത്രി. പരാതി ലഭിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടക്കട്ടെ. കുറ്റക്കാരനാണെങ്കിൽ സംശയമില്ല, നടപടിയുണ്ടാവും. നമ്മളാരും നൂലിൽ കെട്ടിയിറക്കിയയാളല്ലല്ലോ. അവിടത്തെ പ്രശ്നങ്ങൾ എല്ലാവ൪ക്കും അറിയാവുന്നതാണ്. എന്താണ് തുടക്കമെന്നെല്ലാവ൪ക്കുമറിയാം. മണലുമായി ബന്ധപ്പെട്ടുണ്ടായ കേസാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും. കണ്ണൂരിൽ തനിക്കെതിരായി പോസ്റ്റ൪ ഒട്ടിച്ചതുകൊണ്ട് ആ൪ക്കെങ്കിലും സന്തോഷമാകുന്നെങ്കിൽ, ആയിക്കോട്ടെ. എനിക്കൊരു പാ൪ട്ടിയുണ്ട്. പാ൪ട്ടിയാണ് ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്തേണ്ടത് തിരുവഞ്ചൂ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story