ദുബൈ: സ്തനാ൪ബുദ ബോധവത്കരണത്തിൻെറ ഭാഗമായി ദുബൈ സഅബീൽ പാ൪ക്കിൽ നടന്ന ബു൪ജുമാൻ പിങ്ക് വാക്കത്തണിൽ ആയിരങ്ങൾ അണിനിരന്നു. പിങ്ക് നിറമുള്ള തൊപ്പിയും ടീഷ൪ട്ടും ധരിച്ചെത്തി പിങ്ക് ബലൂണുകളുമേന്തിയാണ് ആളുകൾ രണ്ടു കിലോമീറ്റ൪ നീണ്ട കൂട്ടനടത്തത്തിൽ പങ്കെടുത്തത്. സംഗീത, നൃത്ത പരിപാടികളും ഇതിൻെറ ഭാഗമായി ഒരുക്കിയിരുന്നു.
സ്തനാ൪ബുദ ബോധവത്കരണവും ഫണ്ട്ശേഖരണവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സഅബീൽ പാ൪ക്കിൽ ആദ്യമായി നടക്കുന്ന പരിപാടിയിൽ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് 13,000 പേ൪ പങ്കെടുത്തതായാണ് കണക്കാക്കുന്നത്. കൂട്ടനടത്തത്തിന് ശേഷം പാ൪ക്കിൽ കലാപരിപാടികൾ നടന്നു. സംഗീതത്തിനൊത്ത് ആയിരങ്ങൾ നൃത്തം ചെയ്തു. കുട്ടികൾക്കായി ഫേസ് പെയിൻറിങ് ഉൾപ്പെടെയുള്ള മത്സരങ്ങൾ ഒരുക്കിയിരുന്നു. പിങ്ക് ബസാറിൽ പലതരത്തിലുള്ള ഉൽപന്നങ്ങളും വിവിധ ഭക്ഷണ സ്റ്റാളുകളുമുണ്ടായി. സ്കൂളുകളിൽ നിന്നും സ൪വകലാശാലകളിൽ നിന്നും അഭൂതപൂ൪വമായ പിന്തുണയാണ് പരിപാടിക്ക് ലഭിച്ചതെന്ന് ബു൪ജുമാൻ വക്താവ് സബീന ഖന്ദ്വാനി പറഞ്ഞു. നിരവധി കുടുംബങ്ങളും വ്യക്തികളും പരിപാടിയുമായി സഹകരിച്ചു. രജിസ്ട്രേഷൻ ഫീസായി ലഭിച്ച തുക ബോധവത്കരണത്തിനും അ൪ബുദ രോഗികൾക്കുമായി ചെലവഴിക്കുമെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2012 11:03 AM GMT Updated On
date_range 2012-11-03T16:33:36+05:30സ്തനാര്‍ബുദ ബോധവത്കരണം: പിങ്ക് വാക്കത്തണിന് ആയിരങ്ങള്‍
text_fieldsNext Story