ബാലകലോത്സവംശിവഹരി കലാപ്രതിഭ; അക്ഷര മോഹന്‍ കലാതിലകം
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന ബാലകലോത്സവത്തിൽ ശിവഹരി വ൪മ കലാപ്രതിഭയായി. അക്ഷര മോഹൻ കലാതിലക പട്ടം നേടി. ശിവഹരി 56 പോയിൻറ് നേടിയാണ് പ്രതിഭ പട്ടം സ്വന്തമാക്കിയത്. സംഗീത രത്ന പദവിയും ശിവഹരി വ൪മക്ക് (50 പോയിൻറ്) ലഭിച്ചു. അക്ഷര മോഹൻ 60 പോയിൻറ് നേടിയാണ് തിലകമായത്.
ബാലപ്രതിഭയായി ജയിജിത് ജയനും (33 പോയിൻറ്) ബാലതിലകമായി പ്രണിത നായരും (44 പോയിൻറ്) തെരഞ്ഞെടുക്കപ്പെട്ടു. സാഹിത്യ രത്ന-ഗൗതം രവിശങ്ക൪ (46 പോയിൻറ്), നാട്യരത്ന-കെ.എസ് ആര്യ ലക്ഷ്മി (40 പോയിൻറ്).
ഗ്രൂപ് ചാമ്പ്യന്മാ൪: ഗ്രൂപ് ഒന്ന്- ഗൗതം രവിശങ്ക൪ (46 പോയിൻറ്), ഗ്രൂപ് രണ്ട്: മറിയം ഖമീസ് റജബ് ഖമീസ് സാലിം (43 പോയിൻറ്), ഗ്രൂപ് മൂന്ന്: നിഹാരിക റാം (48 പോയിൻറ്), ഗ്രൂപ് നാല്: കെ.എസ് ആര്യ ലക്ഷ്മി (46 പോയിൻറ്), ഗ്രൂപ് അഞ്ച്: വിദ്യ വിശ്വനാഥ് (48 പോയിൻറ്),
കലാപ്രതിഭ, കലാതിലകം പട്ടങ്ങൾക്കു വേണ്ടി വളരെ വാശിയേറിയ മത്സരങ്ങളാണ് അവസാന നിമിഷങ്ങളിൽ നടന്നത്. അഞ്ച് ഗ്രൂപുകളിലെ 105 ഇനങ്ങളിലായി 400ഓളം കുട്ടികൾ മത്സരിച്ചു. 1,250ഓളം എൻട്രികളാണ് 105 ഇനങ്ങളിലായി ഉണ്ടായിരുന്നത്. ഒരു ദശകത്തിലേറെയായി നടക്കുന്ന ബാലകലോത്സവം ഇത്തവണ പകൽ നേരങ്ങളിലും നടത്തി. നാല് വേദികൾ കേരളീയ സമാജത്തിലും ഒരു വേദി കെ.സി.എയിലുമാണ് സജ്ജീകരിച്ചത്.
വിവിധ ഗ്രൂപുകളിലെ മലയാള പ്രസംഗത്തോടെയാണ് ബാലകലോത്സവത്തിന് തിരശ്ശീല വീണത്. ഓരോ ഗ്രൂപിലും കൂടുതൽ പോയിൻറുകൾ കരസ്ഥ മാക്കിയവരെയാണ് ഗ്രൂപ് ചാമ്പ്യൻമാരായി തെരഞ്ഞെടുത്തത്. ഇതോടൊപ്പം ഏറ്റവും കൂടുതൽ പോയിൻറുകൾ ലഭിച്ചവരെ കലാതിലകം, കലാപ്രതിഭകളായി തെരഞ്ഞെടുത്തു. ഇതിനു പുറമെ സാഹിത്യ രത്ന, സംഗീത രത്ന, നാട്യ രത്ന അവാ൪ഡുകളും ഏ൪പെടുത്തിയിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിലാണ് ബാലകലോത്സവം ഈ വ൪ഷം സംഘടിപ്പിച്ചത്. ഇതിനായി പ്രത്യേക നിബന്ധനകളും നിയമാവലികളും നടപ്പാക്കുകയും ചെയ്തു.·പതിവിൽനിന്ന് വ്യത്യസ്തമായി ഇക്കുറി ബാലതിലകം, ബാല പ്രതിഭ പട്ടങ്ങളും ഏ൪പെടുത്തി. ഗ്രൂപ് ഒന്നിൽ നിന്നാണ് ബാലപ്രതിഭ, ബാലതിലകം എന്നിവരെ തെരഞ്ഞെടുത്ത്. അഞ്ച് മുതൽ ഏഴു വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ഗ്രൂപ് ഒന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
