Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഭരണഘടനസുവര്‍ണ ജൂബിലി...

ഭരണഘടനസുവര്‍ണ ജൂബിലി ആഘോഷം 11ന്; 4 മില്യന്‍ ദീനാറിന്‍െറ വെടിക്കെട്ട്

text_fields
bookmark_border
ഭരണഘടനസുവര്‍ണ ജൂബിലി ആഘോഷം 11ന്; 4 മില്യന്‍ ദീനാറിന്‍െറ വെടിക്കെട്ട്
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ ഭരണവ്യവസ്ഥയുടെ അടിസ്ഥാനശിലയായ ഭരണഘടന നിലവിൽവന്നതിൻെറ സുവ൪ണ ജൂബിലി ആഘോഷങ്ങൾക്ക് ഈ മാസം 11ന് തുടക്കം.
അമ്പതാം വാ൪ഷികാഘോഷങ്ങൾക്ക് പൊലിമയേകാൻ നാലു മില്യൻ ദീനാറിൻെറ വെടിക്കെട്ടാണ് ഒരുക്കിയിരിക്കുന്നത്. വെടിക്കെട്ട് രംഗത്ത് പ്രഗൽഭരായ വിദേശ ഇംഗ്ളീഷ് കമ്പിക്കാണ് ഇതിൻെറ ചുമതല നൽകിയിരിക്കുന്നത്.
നയനാനന്ദകരമായ കരിമരുന്ന് പ്രയോഗത്തിൻെറ റിഹേഴ്സൽ ഗൾഫ് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഈമാസം 11ന് ഞായറാഴ്ച അൽ ഖദ്റ ദ്വീപിൽനിന്ന് പരമ്പരാഗതവും ആധുനികവുമായ ദൃശ്യവിസ്മയങ്ങളുടെയും കൾട്ടുകളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന കാ൪ണിവൽ രാജ്യത്തിൻെറ പെരുമയായ കുവൈത്ത് ടവറിന് സമീപമാണ് അവസാനിക്കുക. 2004ൽ ഏതൻസ് ഒളിമ്പിക്സിലെ കരിമരുന്ന് പ്രയോഗം ഏറ്റെടുത്ത് വിജയകരമാക്കിയ വിദേശ കമ്പനിയെ തന്നെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കുമുൾപ്പെടെ വെടിക്കെട്ട് ആസ്വദിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. ശൈഖ് അബ്ദുല്ല അൽ സാലിം അസ്വബാഹിൻെറ ഭരണകാലത്ത് കാലത്ത് 1963 ജനുവരിയിലാണ് ഭരണഘടന നിലവിൽവന്നത്. അതുകൊണ്ടുതന്നെ നവംബ൪ 11 മുതൽ അടുത്ത വ൪ഷം ജനുവരി വരെ ആഘോഷ പരിപാടികൾ നീളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story