കെ. സുധാകരന്‍ എം.പിയില്‍ നിന്ന് അവാര്‍ഡ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsകണ്ണൂ൪: കെ.സുധാരകൻ എം.പിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിനെ ചൊല്ലി ‘ദേശാഭിമാനി’യിലുണ്ടായ ത൪ക്കങ്ങൾ ദേശാഭിമാനി കണ്ണൂ൪ ന്യൂസ് എഡിറ്റ൪ കെ.ടി ശശിയുടെ സസ്പെൻഷനിൽ കലാശിച്ചു. നവംബ൪ ഒന്നിന് പ്രസിദ്ധീകരിച്ച പത്രത്തിന്റെഅവസാന പേജിൽ സ്പോ൪ട്സ് മികവിന് കണ്ണൂരിലെ ഒരു ക്ളബ് ഏ൪പ്പെടുത്തിയ അവാ൪ഡ് ദേശാഭിമാനിക്കുവേണ്ടി സുധാകരനിൽ നിന്ന് ശശി ഏറ്റുവാങ്ങുന്ന പടം പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് പത്രത്തിന്റെമാനേജ്മെന്‍്റിനെ ചൊടിപ്പിച്ചത്. ദേശാഭിമാനിക്ക് ലഭിച്ച അവാ൪ഡ് സുധാരകരനിൽ നിന്ന് ഏറ്റുവാങ്ങിയത് മതിയായ കൂടിയാലോചന നടത്താതെയായതിനാൽ ന്യൂസ് എഡിറ്റ൪ക്കുനേരെ നടപടി വേണമെന്ന കടുത്ത നിലപാട് പത്രത്തിന്റെജനറൽ മാനേജ൪ കൂടിയായ ഇ.പി ജയരാജൻ സ്വീകരിച്ചതാണ് ശശിയുടെ സസ്പെൻഷന് കാരണമായത്. സസ്പെൻഷൻ കാലാവധി വ്യക്തമാക്കിയിട്ടില്ല. പത്രപ്രവ൪ത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോഹരൻ മോറായിക്കാണ് ഇപ്പോൾ കണ്ണൂ൪ എഡിഷനിൽ ന്യൂസ് എഡിറ്ററുടെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
