കുണ്ടറയില്‍ ഹരിതവീഥികള്‍ക്ക് തുടക്കമായി
text_fieldsകുണ്ടറ: ഹരിത കുണ്ടറ പദ്ധതിയുടെ ഭാഗമായി ഹരിതവീഥി നി൪മാണം തുടങ്ങി. കുണ്ടറ പഞ്ചായത്ത് മുളവന നെല്ലിവിള പതിനാലാം വാ൪ഡിൽ വാ൪ഡംഗം സതീഷ് കുമാ൪ ഉണ്ണിത്താൻെറ നേതൃത്വത്തിലാണ് ഗവ.എൽ.പി.എസ്-പള്ളിയ്ക്കാമുക്ക് റോഡിനിരുവശവും വൃത്തിയാക്കി ചെടികൾ നട്ടത്. മുളവന ഒന്നാം വാ൪ഡിൽ ഇരുനിലമുക്ക് മുതൽ വലിയറവരെയുള്ള രണ്ടരമീറ്റ൪ റോഡാണ് ഹരിതവീഥിയാക്കിയത്. വാ൪ഡംഗം അനിൽകുമാറിൻെറ നേതൃത്വത്തിലായിരുന്നു പദ്ധതി. പഞ്ചായത്ത് പ്രസിഡൻറ് ശോഭന ശ്രീനിവാസൻെറ ആറാം വാ൪ഡിലും, മിനി തോമസിൻെറ ഏഴാം വാ൪ഡിലും ഹരിത വീഥികൾ യാഥാ൪ഥ്യമായി. കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി പ്രവ൪ത്തകരാണ് വീഥികൾ വൃത്തിയാക്കി ചെടികൾ വെച്ചുപിടിപ്പിച്ചത്. ഹരിത കുണ്ടറ കോഓഡിനേറ്റ൪ മനു, ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജൂലിയറ്റ് നെൽസൺ എന്നിവ൪ ഹരിതവീഥി റോഡുകൾ സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
