ചുങ്കപ്പാറ ടൗണ്‍ വികസനത്തിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു
text_fieldsമല്ലപ്പള്ളി: ചുങ്കപ്പാറ ടൗൺ വികസനത്തിന് സമഗ്ര പദ്ധതികളൊരുങ്ങുന്നു. ബാസ്റ്റോ സെക്ഷനിൽ നിന്നും ചുങ്കപ്പാറ ബസ്സ്റ്റാൻഡിലേക്കുള്ള റോഡിൻെറ വീതി കൂട്ടുന്നതിനുള്ള നടപടിയാണ് തുടങ്ങിയത്. സ്റ്റാൻഡിൻെറ കവാടത്തിലെ കാലപ്പഴക്കം ചെന്ന കലുങ്കിലൂടെ ഒരേ സമയം രണ്ട് ബസിന് പോകാൻ വീതിയില്ലാത്ത അവസ്ഥയായിരുന്നു. ഇതുമൂലം ബസ്സ്റ്റാൻഡിന് മോട്ടോ൪ വകുപ്പിൽ നിന്ന് ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.
വികസന പ്രവ൪ത്തനങ്ങൾ സംബന്ധി ച്ച് രാജു എബ്രഹാം എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എം.കെ.എം. ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി. പദ്ധതിയുടെ വിശദ എസ്റ്റിമേറ്റും പ്ളാനും യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കി നൽകാൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പിന് നി൪ദേശം നൽകി. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പദ്ധതിക്ക് പണം നൽകാനാണ് ഉദ്ദേശിക്കുന്നത്.
തക൪ന്ന് കിടക്കുന്ന ചുങ്കപ്പാറ-ആലപ്രക്കാട് റോഡ് റീടാറിങ് പ്രൊപ്പോസൽ സ൪ക്കാറിന് സമ൪പ്പിച്ചിട്ടുണ്ടെന്നും കോട്ടാങ്ങൽ മുതൽ ആലപ്രക്കാട് വരെയുള്ള ഒന്നാം ഭാഗത്തിൻെറയും ബാസ്റ്റോ റോഡിൻെറ അത്യാൽ മുതൽ ചുങ്കപ്പാറ വരെ ഭാഗത്തിൻെറയും അറ്റകുറ്റപ്പണിയും ഉടൻ ആരംഭിക്കുമെന്നും മരാമത്ത് വകുപ്പ് അധികൃത൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
