Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതേങ്ങക്ക് ആറു രൂപ;...

തേങ്ങക്ക് ആറു രൂപ; കരിക്കിന് 20

text_fields
bookmark_border
തേങ്ങക്ക് ആറു രൂപ; കരിക്കിന് 20
cancel

കായംകുളം: മണ്ഡരി ബാധിച്ച തെങ്ങുകൾക്ക് മുകളിലേക്ക് നോക്കി കേര ക൪ഷകൻ നെടുവീ൪പ്പിടുമ്പോൾ കാ൪ഷിക ഗവേഷണ കേന്ദ്രത്തിന് വിളിപ്പാടകലെ തമിഴൻ ഇറക്കിയ കരിക്കുകളുടെ വിൽപ്പന തകൃതി. തെങ്ങുകളുടെ രോഗബാധക്കൊപ്പം തേങ്ങക്കും വിലയില്ലാതായതോടെ ഓണാട്ടുകരയിലെ ക൪ഷക൪ കഷ്ടത്തിലായിരിക്കുകയാണ്. ആറു രൂപക്ക് തേങ്ങ വിൽക്കുന്ന മലയാളി 20 രൂപക്കാണ് തമിഴൻെറ കരിക്ക് വാങ്ങി കുടിക്കുന്നത്.
കരിക്ക് വിൽക്കുന്നവ൪ വൻലാഭം കൊയ്യുമ്പോൾ തേങ്ങാ വിൽക്കുന്ന ക൪ഷകൻ നഷ്ട കണക്കുമായി കണ്ണുനീ൪ വീഴ്ത്തുകയാണ്. ഓണാട്ടുകരയിലെ കാ൪ഷിക വള൪ച്ചക്ക് പരിഹാരമാകേണ്ട പ്രബലമായ മൂന്ന് സ്ഥാപനങ്ങൾക്ക് ചുറ്റോളമുള്ള ക൪ഷകരാണ് വില തക൪ച്ചയുടെ ദുരിതം പേറുന്നത്. കൃഷ്ണപുരത്ത് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും ഓന്നാംകുറ്റിയിൽ കാ൪ഷിക ഗവേഷണ കേന്ദ്രവും ഓണാട്ടുകര വികസന ഏജൻസിയുമാണ് ക൪ഷക൪ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാതെ വെള്ളാന സ്ഥാപനങ്ങളായി പ്രവ൪ത്തിക്കുന്നത്. ഇത് കൂടാതെ കൃഷി ഭവനുകൾ വേറെയുമുണ്ട്.
നാളീകേരത്തിൻെറ വൈവിധ്യ ഉൽപ്പന്ന നി൪മാണം സംബന്ധിച്ച് തോട്ട വിള ഗവേഷണ കേന്ദ്രത്തിൽ ഇടക്കിടെ പരിശീലനവും പ്രദ൪ശനവുമൊക്കെ നടക്കാറുണ്ടെങ്കിലും പ്രായോഗിക സംരംഭം ഉയ൪ത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
തെങ്ങ് ഗവേഷണമെന്ന നിലയിൽ ചില പ്രവ൪ത്തനം ഇവിടൊക്കെ നടക്കുന്നതല്ലാതെ ഇതിൻെറ പ്രയോജനം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് ക൪ഷക൪ പറയുന്നത്. മണ്ഡരി ബാധയിൽ നിന്നും കഷ്ടിച്ച് രക്ഷ ലഭിച്ചെങ്കിലും തേങ്ങയുടെ വിലയിടിവ് ക൪ഷകരെ നട്ടം തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദേശീയ പാതയോരത്ത് നടക്കുന്ന കരിക്ക് കച്ചവടത്തിൻെറ സാമ്പത്തിക ശാസ്ത്രം ക൪ഷകരിലേക്ക് പകരാൻ പോലും കഴിയാത്ത ഗവേഷണ സ്ഥാപനങ്ങൾക്ക് നേരെ അമ൪ഷം ഉയരുന്നത്. വിലയില്ലാത്ത തേങ്ങക്ക് പകരം വിലയുള്ള കരിക്ക് വിൽപ്പനക്ക് കൃഷി അധികൃതരിൽ നിന്നും ഒരു പ്രോത്സാഹനവും ക൪ഷക൪ക്ക് ലഭിക്കുന്നുമില്ല.
നാല് മുതൽ ഏഴ് രൂപ വരെ വിലയ്ക്കാണ് തേങ്ങയുടെ വലുപ്പമനുസരിച്ച് വിൽപ്പന നടക്കുന്നത്. എന്നാൽ, 14 രൂപ മുതൽ 16 രൂപ വരെ കരിക്കിന് ക൪ഷകന് വില ലഭിക്കുമെന്നുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
നഷ്ടവും രോഗബാധയും തെങ്ങു കൃഷിയിൽ നിന്ന് ക൪ഷക൪ പിന്തിരിയാൻ കാരണമാകുകയാണ്. സമൃദ്ധമായി കേര വൃക്ഷം വള൪ന്നിരുന്ന ഓണാട്ടുകരയിലെ കിഴക്കൻ പ്രദേശങ്ങളിലെ പുരയിടങ്ങൾ ഖനന ഭൂമികളായി മാറി കഴിഞ്ഞു.
തെങ്ങ് ഇടതൂ൪ന്ന് വള൪ന്നിരുന്ന ഭരണിക്കാവ്, വള്ളികുന്നം പഞ്ചായത്തുകളിലേക്ക് റബ൪ കൃഷിയും കടന്നുവന്നിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story