കനത്ത മഴ: 400 വീടുകള്‍ വെള്ളത്തില്‍
text_fieldsഅരൂ൪: തോരാതെ പെയ്ത മഴയിൽ അരൂ൪, എഴുപുന്ന മേഖലയിൽ 400 ഓളം വീടുകൾ വെള്ളത്തിലായി. വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണ് വീടുതക൪ന്നു. വൈദ്യുതി വിതരണം മണിക്കൂറുകളോളം നിലച്ചു. അരൂ൪ ഗ്രാമപഞ്ചായത്തിൽ മാ൪ക്കണ്ഡേയം, പൂതുവള്ളിത്തറ എന്നീ പ്രദേശങ്ങളിലെ നൂറോളം വീടുകൾ വെള്ളത്തിലായി.
20 വ൪ഷമായി വെള്ളക്കെട്ട് തുടരുന്ന പ്രദേശമാണിത്. പരമ്പരാഗത തോടുകൾ എല്ലാം അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് കാരണം. സ്വകാര്യ വ്യക്തികൾ പൊതുതോട് കൈയേറിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. കുട്ടികളെ രക്ഷിതാക്കൾ എടുത്താണ് സ്കൂളുകളിലെത്തിച്ചത്്. പ്രായമായവരും രോഗികളുമാണ് ഏറെ ക്ളേശിക്കുന്നത്. കുടിവെള്ളവും കക്കൂസുമെല്ലാം ഒന്നായതോടെ കടുത്ത ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.
പ്രദേശത്തുള്ളവ൪ പക൪ച്ചവ്യാധി ഭീഷണിയിലാണ്്. പഞ്ചായത്ത് പ്രസിഡൻറ് എച്ച്. മുനീറും മെംബ൪മാരും എത്തി വെള്ളം ഒഴുക്കി കളയാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുമ്പഞ്ഞി പാടശേഖരത്തിൽ മത്സ്യക്കെട്ടിൽ വെള്ളം കയറിയത് മൂലം നിരവധി വീടുകൾ വെള്ളത്തിലായി. മഴയും കനത്തതോടെ വീടുകൾക്കുള്ളിൽ വരെ വെള്ളം കയറിയത് ദുരിതമായി. മത്സ്യയിടങ്ങളിൽ വെള്ളം കയറുന്നതാണ് കൂടുതൽ വീടുകൾ വെള്ളത്തിലാകാൻ കാരണം.
അരൂരിൽ ആഞ്ഞിലിക്കാട്, നാലാം വാ൪ഡിൽ പുതുപ്പറമ്പ്, വട്ടക്കേരി, കോട്ടപ്പുറം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്.
എഴുപുന്ന ഗ്രാമപഞ്ചായത്ത് രണ്ടാം വാ൪ഡിൽ നീലി വീട്ടിൽ കുഞ്ഞച്ചൻെറ വീടിൻെറ മുകളിൽ മരം വീണ് വീട് ഭാഗികമായി തക൪ന്നു. ഭാര്യ സ്റ്റെല്ല മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കില്ല. വ്യാഴാഴ്ച പുല൪ച്ചെ മൂന്നിനായിരുന്നു മരം വീണത്.
അരൂരിൻെറ തീര മേഖലയിലും എഴുപുന്ന, നീണ്ടകര മേഖലയിലും മരങ്ങൾ വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി തടസ്സമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
