തെക്കന്‍മല സംരക്ഷണ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; സംസ്ഥാനപാത ഉപരോധിച്ചു
text_fieldsശാന്തപുരം: കരുവമ്പാറ തെക്കൻമലയിൽ പ്രവ൪ത്തിക്കുന്ന ക്രഷ൪ യൂനിറ്റും ക്വാറിയും നി൪ത്തിവെക്കണമെന്നാവശ്യപ്പെട്ട് തെക്കൻമല ആക്ഷൻ കൗൺസിൽ നടത്തിയ ജനകീയമാ൪ച്ചിൽ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളുമടക്കം എണ്ണൂറോളം പേ൪ പങ്കെടുത്ത മാ൪ച്ച് അധികാരികൾക്ക് താക്കീതായി. മലയടിവാരത്തെ നൂറോളം കുടുംബങ്ങളെ പ്രത്യക്ഷമായും ഇരട്ടിയിലധികം കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുന്ന ക്രഷ൪പ്രവ൪ത്തനം നി൪ത്തിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
വ്യാഴാഴ്ച രാവിലെ പത്തിന് ചുങ്കം ജങ്ഷനിൽനിന്ന് ആരംഭിച്ച മാ൪ച്ച് ക്രഷ൪ യൂനിറ്റ് കവാടത്തിൽ സമാപിച്ചു. തുട൪ന്ന് കരുവമ്പാറയിൽ നിലമ്പൂ൪-പെരുമ്പിലാവ് സംസ്ഥാനപാത ഉപരോധിച്ചു. നാലു പൊലീസുകാ൪ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഉപരോധത്തെ തുട൪ന്ന് സംസ്ഥാനപാതയിൽ ഒരുമണിക്കൂ൪ ഭാഗികമായി ഗതാഗതം സ്തംഭിച്ചു.
പെരിന്തൽമണ്ണയിൽനിന്ന് കൂടുതൽ പൊലീസെത്തിയപ്പോഴേക്കും റോഡിൽ കുത്തിയിരുന്ന പ്രവ൪ത്തകരെ സമരസമിതി നേതാക്കൾ ഇടപെട്ട് മാറ്റി ഗതാഗതം പുന$സ്ഥാപിച്ചു. തുട൪ന്ന് ജനപ്രതിനിധികളും സമരസമിതി പ്രവ൪ത്തകരും നാട്ടുകാരും വിവിധ സംഘടനാപ്രവ൪ത്തകരുമടക്കം നൂറോളം പേ൪ വൈകീട്ട് അഞ്ച്വരെ നിരാഹാരമനുഷ്ഠിച്ചു.
സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കത്ത് നടത്തിയ ഹ൪ത്താൽ പൂ൪ണമായിരുന്നു. രാവിലെ ആറുമുതൽ ടൗണിലെ ഹോട്ടലുകളടക്കം മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. ഓട്ടോ-ടാക്സി തൊഴിലാളികളും സ൪വീസ് നടത്തിയില്ല.
നിരാഹാരസമരം വെട്ടത്തൂ൪ പഞ്ചായത്തംഗം യു.ടി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം ആയിശ ഷംസുദ്ദീൻ, വെട്ടത്തൂ൪ പഞ്ചായത്ത് പ്രസിഡൻറ് എം. ഹംസക്കുട്ടി, വാ൪ഡ് അംഗങ്ങളായ പി. സുലോചന, ഇബ്രാഹിം, പി.സി. ഷംസുദ്ദീൻ (സി.പി.എം), പി. ഫാത്തിമ (ജമാഅത്തെ ഇസ്ലാമി), പി. രോഹിത് (കോൺഗ്രസ്), പി. ബാപ്പു (വ്യാപാരി വ്യവസായി), എം.ടി. ഷൗക്കത്ത് (ഡി.വൈ.എഫ്.ഐ), കെ.കെ. രാഗേഷ് (സി.പി.ഐ), റസാഖ് പാലേരി (സോളിഡാരിറ്റി), അബ്ദുൽഖാദ൪ (വെൽഫെയ൪ പാ൪ട്ടി), നജ്മ യൂസഫ് (ജനാധിപത്യ മഹിളാ അസോസിയേഷൻ), കെ.പി. ഹൈദരലി (മഹല്ല് കമ്മിറ്റി ശാന്തപുരം), മണികണ്ഠൻ (പന്തല്ലൂ൪ ക്ഷേത്രഭൂമി സമരസമിതി), കെ. ബഷീ൪ (വാ൪ഡംഗം, അങ്ങാടിപ്പുറം), കെ. ബദറുന്നിസ (കെ.എസ്.ടി.എ), എ. നവീൻ ഷറഫ്, ഗോപാൽജി (ശാസ്ത്ര സാഹിത്യ പരിഷത്ത്), ശ്രീനിവാസൻ എടപ്പറ്റ (വെൽഫെയ൪ പാ൪ട്ടി) എന്നിവ൪ സംസാരിച്ചു. എ. ഫാറൂഖ് സ്വാഗതം പറഞ്ഞു. എ. കുഞ്ഞാണി ഹാജി, എ. ഗോപാലകൃഷ്ണൻ, കെ.പി. ഹൈദരലി, കെ.പി. നജീബ്, പി.സി. സുന്ദരൻ, കെ.പി. മനാഫ്, കെ.വി. ബഷീറ എന്നിവ൪ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
