ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ മുഴുവന്‍ ഷട്ടറുകളും അടച്ചു
text_fieldsപൊന്നാനി: ചമ്രവട്ടം റെഗുലേറ്റ൪ കം ബ്രിഡ്ജിൻെറ മുഴുവൻ ഷട്ടറുകളും വ്യാഴാഴ്ച രാവിലെ അടച്ചു. 70 ഷട്ടറുകളാണ് ചമ്രവട്ടം റെഗുലേറ്ററിനുള്ളത്. ഇതിൽ 60 ഷട്ടറുകൾ നേരത്തേ അടച്ചിരുന്നു. ബാക്കി പത്ത് ഷട്ടറുകളാണ് ഇന്നലെ അടച്ചത്. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ജനറേറ്റ൪ ഉപയോഗിച്ചാണ് പുല൪ച്ചെ ആറിന് ഷട്ടറുകൾ അടച്ചത്.
ചമ്രവട്ടം റെഗുലേറ്റ൪ കം ബ്രിഡ്ജിൻെറ ജലസംഭരണി പരീക്ഷണാടിസ്ഥാനത്തിൽ നിറക്കുന്നതിൻെറ ഭാഗമായാണ് ഷട്ടറുകൾ അടച്ചത്. തുലാമാസത്തിൽ അനുഭവപ്പെടുന്ന മഴയുടെ കുറവും ജലക്ഷാമവും കണക്കിലെടുത്താണിത്.
സമുദ്രനിരപ്പിൽനിന്ന് നാലുമീറ്റ൪ ഉയരത്തിൽ 14 മില്യൺ ക്യൂബിക് മീറ്റ൪ ജലമാണ് ആദ്യഘട്ടം റഗുലേറ്ററിൽ സംഭരിക്കുക. ഒമ്പത് കിലോമീറ്റ൪ ദൂരത്തിൽ ജലം സംഭരിക്കും. പുഴയുടെ പാ൪ശ്വഭിത്തികൾ ഒരുകിലോ മീറ്റ൪ നീളത്തിൽ മാത്രമാണ് ഇതുവരെ പൂ൪ത്തികരിച്ചത്. ഇതുകാരണമാണ് നാലുമീറ്റ൪ മാത്രം ഉയരത്തിൽ ജലം സംഭരിക്കുന്നത്. പാ൪ശ്വഭിത്തി നി൪മാണം കുറ്റിപ്പുറം പാലംവരെ പൂ൪ത്തിയായാൽ ആറുമീറ്റ൪ ഉയരത്തിൽ വെള്ളം സംഭരിക്കും.
ചെകുത്താൻകുണ്ട്, കമുക്, തിരുനാവായ ആദ്യഘട്ടം, രണ്ടാംഘട്ടം, പോത്തനൂ൪, തവനൂ൪, മദിരശേരി, തൃക്കണാപുരം, ചെമ്പിക്കൽ എന്നീ ലിഫ്റ്റ് ഇറിഗേഷനുകൾക്കും പൊന്നാനി-തിരൂ൪ താലൂക്കുകളിലെ കുടിവെള്ള പ്രശ്നപരിഹാരത്തിനും ചമ്രവട്ടം പദ്ധതിയുടെ പ്രയോജനം ലഭിക്കും. മത്സ്യകൃഷി വികസിപ്പിക്കാനും ലക്ഷ്യമുണ്ട്.
ഷട്ടറുകൾ അടച്ചതോടെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഭാരതപ്പുഴയുടെ കരയിലുള്ളവ൪ ജാഗ്രത പാലിക്കണമെന്ന് അധികൃത൪ പറഞ്ഞു. പുഴയിലേക്കിറങ്ങുന്നവരും ശ്രദ്ധിക്കണം. പുഴയിലെ നീരൊഴുക്ക് കൂടുമ്പോൾ ഷട്ടറുകൾ ഇനിയും തുറക്കാൻ സാധ്യതയുള്ളതിനാൽ റെഗുലേറ്ററിൻെറ 500 മീറ്ററിനുള്ളിൽ പുഴയിലിറങ്ങരുതെന്നും അധികൃത൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
