Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവെങ്ങളം മേല്‍പാലം...

വെങ്ങളം മേല്‍പാലം നവീകരണം തടഞ്ഞു

text_fields
bookmark_border
വെങ്ങളം മേല്‍പാലം നവീകരണം തടഞ്ഞു
cancel

ചേമഞ്ചേരി: കോഴിക്കോട്-കണ്ണൂ൪ ദേശീയപാതയിലെ വെങ്ങളം മേൽപാലത്തിലെ നവീകരണ പ്രവൃത്തി നാട്ടുകാ൪ തടഞ്ഞു. നേരത്തേ നിശ്ചയിച്ചതിനുപകരം വെങ്ങളത്ത് അപ്രോച്ച്റോഡുകൾ മാത്രം നന്നാക്കി പാലം തുറന്നുകൊടുക്കാൻ തീരുമാനമായതിനെ തുട൪ന്നാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ സ്ത്രീകളടക്കം നാട്ടുകാ൪ പാലത്തിലെ അറ്റകുറ്റപ്പണികൾ തടഞ്ഞത്.
ഉച്ചയോടെ പി.ഡബ്ള്യു.ഡി നാഷനൽ ഹൈവേ അസിസ്റ്റൻറ് എൻജിനീയ൪ പി. മുഹമ്മദ് അലി, അസി. എക്സി. എൻജിനീയ൪ എ.പി. പ്രമോദ് എന്നിവ൪ സ്ഥലത്തെത്തി നാട്ടുകാരുമായി ച൪ച്ച നടത്തിയെങ്കിലും പ്രവൃത്തി പുനരാരംഭിക്കാനായില്ല.
വെങ്ങളം അങ്ങാടിയിൽ ഒത്തുകൂടി പ്രകടനമായി എത്തിയാണ് നാട്ടുകാ൪ പ്രവൃത്തി തടഞ്ഞത്.
പന്തലായനി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ചന്ദ്രഹാസൻ സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻറ് അനിത മതിലിച്ചേരി, വാ൪ഡ് മെംബ൪ എം. നൗഫൽ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. മുഹമ്മദ്, വെങ്ങളം റഷീദ് (ലീഗ്), കാഞ്ഞിരോളി സഫീ൪ (കോൺ), ബിജു തോട്ടോളി (ബി.ജെ.പി) എന്നിവ൪ സംസാരിച്ചു. വൈകീട്ട് വെങ്ങളം യു.പി സ്കൂളിൽ ചേ൪ന്ന സ൪വകക്ഷി യോഗം സമരരംഗത്ത് ഉറച്ചുനിൽക്കാൻ തീരുമാനിച്ചു.
വെങ്ങാലി പാലത്തിൽ ചെയ്യുന്നതുപോലെ പാലത്തിലെ ഉപരിതലത്തിലെ ജോയൻറുകളിൽ രൂപപ്പെട്ട വിടവുകൾ അടക്കാൻ തീരുമാനമുണ്ടാകണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാത കൂടുതൽ ദിവസം അടച്ചിടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിൽ വെങ്ങളത്ത് അപ്രോച്ച് റോഡുകൾ മാത്രം നന്നാക്കി തുറന്നുകൊടുക്കാൻ തീരുമാനമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story