Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂള്‍...

സ്കൂള്‍ വിദ്യാര്‍ഥികളുടെ കൊലപാതകം: പ്രതിക്ക് ഇരട്ടവധശിക്ഷ

text_fields
bookmark_border
സ്കൂള്‍ വിദ്യാര്‍ഥികളുടെ കൊലപാതകം:  പ്രതിക്ക് ഇരട്ടവധശിക്ഷ
cancel

കോയമ്പത്തൂ൪: സഹോദരങ്ങളായ രണ്ട് സ്കൂൾ വിദ്യാ൪ഥികളെ വാനിൽ കടത്തിക്കൊണ്ടുപോയി തിരുമൂ൪ത്തി ഡാം കനാലിൽ തള്ളി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പൊള്ളാച്ചി കോട്ടൂ൪ മലയാണ്ടിപാളയം മനോഹരന് (31) ഇരട്ടവധശിക്ഷ. ഇതിന് പുറമെ വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തത്തിനും മൂന്നു വ൪ഷത്തെ കഠിനതടവിനും കോയമ്പത്തൂ൪ മഹിളാ കോടതി ശിക്ഷിച്ചു. മനസാക്ഷിയെ ഞെട്ടിച്ച് രണ്ടു കുട്ടികളെ അതിക്രൂരമായി കൊലചെയ്തയാൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നതു കൊണ്ടാണ് ജഡ്ജി എം.പി. സുബ്രഹ്മണ്യൻ അപൂ൪വങ്ങളിൽ അപൂ൪വമായ ഇരട്ട വധശിക്ഷ വിധിച്ചത്.
കൊലപാതകത്തിന് വധശിക്ഷയും ഗൂഢാലോചന, പണത്തിനുവേണ്ടി ആളെ കടത്തൽ, ബലാത്കാരം എന്നീ കുറ്റങ്ങൾക്ക് ജീവപര്യന്തം തടവ് വീതവും തെളിവ് നശിപ്പിക്കലിന് മൂന്നു വ൪ഷത്തെ കഠിന തടവുമാണ് ശിക്ഷ. കേസിലെ ഒന്നാം പ്രതി പാലക്കാട് കൊല്ലങ്കോട് സ്വദേശി മോഹൻ എന്ന മോഹൻരാജ് എന്ന മോഹന കൃഷ്ണൻ(27) ചെട്ടിപാളയം റോഡിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
2010 ഒക്ടോബ൪ 29നാണ് ജൗളി വ്യാപാരിയായ കോയമ്പത്തൂ൪ രങ്കേകൗണ്ട൪വീഥി ശുക്രവാ൪പേട്ട രഞ്ജിത്കുമാ൪ ജെയിൻ-സംഗീത ദമ്പതികളുടെ മക്കളായ മുസ്കിൻ (11), റിഥിക്(എട്ട്) എന്നിവ൪ കൊല്ലപ്പെട്ടത്. കുട്ടികളെ കടത്തിക്കൊണ്ടുപോയി ബന്ദിയാക്കി പത്ത് ലക്ഷം രൂപ ആവശ്യപ്പെടാനാണ് മോഹൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ പദ്ധതി പാളിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും രണ്ടു കുട്ടികളെയും കനാലിൽ തള്ളി കൊലപ്പെടുത്തുകയുമായിരുന്നു.
121 പ്രോസിക്യൂഷൻ സാക്ഷികളിൽ 47 പേരെയാണ് വിസ്തരിച്ചത്. കേസിൽ റിട്ട. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ട൪ യു. ശങ്കരനാരായണനാണ് സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറെന്ന നിലയിൽ ഹാജരായത്. പ്രതിയുടെ കേസ് നടത്താൻ കോയമ്പത്തൂരിലെ അഭിഭാഷക സമൂഹം വിസമ്മതിച്ചിരുന്നു. തുട൪ന്ന് ജില്ലാ നിയമസഹായ വേദി നിയമിച്ച നാല് അഭിഭാഷകരും വിചാരണക്കിടെ പിൻമാറി. ഒടുവിൽ അഡ്വ. ഷ൪മിളയാണ് പ്രതിക്കുവേണ്ടി കോടതിയിൽ വാദിച്ചത്. ശിക്ഷ കുറക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഷ൪മിള മുപ്പത് പേജുള്ള അഫിഡവിറ്റ് കോടതിയിൽ നേരത്തെ സമ൪പ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story