ലിമിറ്റഡ് സ്റ്റോപ് സ്റ്റിക്കര്‍ പതിച്ച ബസ് പിടികൂടി
text_fieldsകോഴിക്കോട്: മോട്ടോ൪ വാഹനവകുപ്പ് ഉദ്യോഗസ്ഥ൪ മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ ലിമിറ്റഡ് സ്റ്റോപ് സ്റ്റിക്ക൪ ഒട്ടിച്ച് സ൪വീസ് നടത്തിയ ഓ൪ഡിനറി ബസ് പിടികൂടി. ദീ൪ഘദൂര റൂട്ടുകളിൽ സ൪വീസ് നടത്തുന്ന ബസുകളിലെ ഡ്രൈവ൪മാ൪ ഉച്ചസമയത്ത് മദ്യപിച്ച് വാഹനമോടിക്കുന്നതായ വിവരത്തിൻെറ അടിസ്ഥാനത്തിൽ 30 ഡ്രൈവ൪മാരെ ബ്രീത് അനലൈസ൪ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും മദ്യപരെ കണ്ടെത്താനായില്ല. റെയിൽവേ സ്റ്റേഷനിലെ നാലാം പ്ളാറ്റ്ഫോമിലും ഉദ്യോഗസ്ഥ൪ മിന്നൽ പരിശോധന നടത്തി.
കോഴിക്കോട്-തിരൂ൪ റൂട്ടിലോടുന്ന ഓ൪ഡിനറി ബസിലാണ് ലിമിറ്റഡ് സ്റ്റോപ് സ്റ്റിക്ക൪ പതിച്ചിരുന്നത്. വാതിലിനുമുകളിലും ബസിൻെറ മുൻഭാഗത്തും പിൻഭാഗത്തും പതിച്ചിരുന്ന സ്റ്റിക്കറുകൾ ഉദ്യോഗസ്ഥ൪ എടുത്തുമാറ്റി. ഈ ബസിനെതിരെ നടപടിയാവശ്യപ്പെട്ട് അടുത്ത ആ൪.ടി.എ യോഗത്തിൽ പെ൪മിറ്റ് വ്യവസ്ഥ ലംഘിച്ചതിനുള്ള ചെക് റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്ന് ആ൪.ടി.ഒ രാജീവ് പുത്തലത്ത് അറിയിച്ചു.ചില ബസ് ഡ്രൈവ൪മാ൪ ഉച്ചസമയത്ത് സ്റ്റാൻഡിനടുത്ത ബാറിൽ കയറി മദ്യപിക്കുന്നതായി നൽകിയ വിവരമനുസരിച്ചാണ് ബുധനാഴ്ച ഉദ്യോഗസ്ഥ൪ മിന്നൽ പരിശോധനക്കെത്തിയത്. പരിശോധന ആരംഭിച്ചതോടെ ഡ്രൈവ൪മാരുടെ സീറ്റിൽ ക്ളീന൪മാ൪ കയറി ഉദ്യോഗസ്ഥരെ കബളിപ്പിച്ചതായി സ്റ്റാൻഡിലെ വ്യാപാരികൾ പറയുന്നു.
റെയിൽവേ സ്റ്റേഷൻ നാലാം പ്ളാറ്റ് ഫോമിൽനിന്ന് ഹ്രസ്വദൂര സ൪വീസ് നടത്താൻ ചില ഓട്ടോ ഡ്രൈവ൪മാ൪ മടിക്കുന്നതായ പരാതിയിലാണ് ഇന്നലെ ഇവിടെ മിന്നൽ പരിശോധന നടത്തിയത്. ഹ്രസ്വദൂര സ൪വീസിന് മടിക്കുകയും കൂടുതൽ ചാ൪ജ് ഈടാക്കുകയും ചെയ്യുന്ന ഓട്ടോ ഡ്രൈവ൪മാ൪ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ പരാതി നൽകിയിട്ടുണ്ടെന്ന് ആ൪.ടി.ഒ അറിയിച്ചു. വരും ദിവസങ്ങളിൽ മഫ്തിയിൽ പരിശോധന തുടരും. ബുധനാഴ്ച നടന്ന മിന്നൽ പരിശോധനക്ക് എം.വി.ഐമാരായ പി.എം. ഷബീ൪, സി.എ. ദിനേശ് ബാബു, എം. സനീഷ് എന്നിവ൪ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
