എന്നെ ഉപദ്രവിച്ചത് 19കാരന്‍- സുനന്ദ പുഷ്ക്കര്‍
text_fields ന്യൂദൽഹി: കേന്ദ്രമന്ത്രി ശശി തരൂരിന് നൽകിയ സ്വീകരണത്തിനിടെ തിരുവനന്തപുരത്ത് തന്നെ ഉപദ്രവിച്ചത് 19 വയസ്സുകാരനായിരുന്നെന്ന് തരൂരിൻെറ ഭാര്യ സുനന്ദ പുഷ്ക൪. ‘എന്നാൽ, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ അയാൾ കോൺഗ്രസുകാരനല്ല. അയാളും കുടുംബവും മാപ്പുപറഞ്ഞതിനാലാണ് പൊലീസിൽ പരാതി നൽകാതിരുന്നത്. പൊലീസ് അയാളുടെ ഭാവി നശിപ്പിക്കുമെന്ന് ബന്ധുക്കൾ കേണപേക്ഷിച്ചതുകൊണ്ടാണ് പൊറുത്തത്’ -ഒരു ഇംഗ്ളീഷ് വാ൪ത്താചാനലിന് നൽകിയ അഭിമുഖത്തിൽ സുനന്ദ പറഞ്ഞു.
അപമാനിച്ചയാളെ തല്ലിയെന്ന വാ൪ത്തയോട് സുനന്ദയുടെ പ്രതികരണം ഇങ്ങനെ: ‘ഞാൻ ചെയ്തത് ശരിയാണെന്ന് കരുതുന്നു. നൂറ്റാണ്ടുകളായി എല്ലാം സഹിച്ച് നിൽക്കുകയാണല്ലോ സ്ത്രീകളുടെ രീതി. കേരളത്തിലെ സ്ത്രീകൾ ഇപ്പോൾ എന്നെ അഭിനന്ദിക്കുകയാണ്. ഞാൻ റോൾമോഡലാണെന്നാണ് അവ൪ പറയുന്നത്.’
‘50 കോടിയുടെ കാമുകിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അധിക്ഷേപിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇക്കാര്യത്തിൽ ഗുജറാത്തിലെ സ്ത്രീകൾ വോട്ടുകൊണ്ട് പ്രതികരിക്കണം. നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതിൽ ഒരു കുറ്റബോധവുമില്ലാത്ത മോഡി എന്നോട് ക്ഷമ പറയുമെന്ന് കരുതുന്നില്ല’ -സുനന്ദ തുറന്നടിച്ചു.കൊച്ചി ഐ.പി.എൽ ടീമുമായി ബന്ധപ്പെട്ട് ഒരു രൂപപോലും സ്വന്തമാക്കിയിട്ടില്ല. ആദ്യം 70 കോടിയെന്നുപറഞ്ഞ മാധ്യമങ്ങൾ പിന്നീടത് 50 കോടിയാക്കി. എന്നാൽ, ഇക്കാര്യങ്ങൾ തെളിയിക്കാൻ ആ൪ക്കും കഴിഞ്ഞിട്ടില്ല. 50 കോടി എണ്ണി തിട്ടപ്പെടുത്താൻപോലും എനിക്കറിയില്ല. ഐ.പി.എല്ലുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അംഗീകരിച്ചതാണ്. കന്നുകാലി ക്ളാസുപോലുള്ള ശശി തരൂരിൻെറ പ്രയോഗങ്ങളോട് തനിക്ക് പൂ൪ണമായും യോജിപ്പില്ലെന്നും സുനന്ദ പറഞ്ഞു. ‘അദ്ദേഹത്തോട് കൂടുതൽ ശ്രദ്ധപുല൪ത്തണമെന്ന് എപ്പോഴും പറയാറുണ്ട്.-സുനന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)