പാചക വാതകം: കെ.വൈ.സി ഫോം നവംബര്‍ 15 വരെ നല്‍കാം
text_fieldsന്യൂദൽഹി: പാചക വാതക ഉപഭോക്താക്കളുടെ മറ്റു എൽ.പി.ജി കണക്ഷനുകൾ ഒഴിവാക്കുന്നതിനായി സ൪ക്കാ൪ ഏ൪പ്പെടുത്തിയ നോ യുവ൪ കസ്റ്റമ൪ (കെ.വൈ.സി) ഫോമുകൾ പൂരിപ്പിച്ചു നൽകാനുള്ള തീയതി നവംബ൪ 15 വരെ നീട്ടി. ഒന്നിൽകൂടുതൽ പാചകവാതക കണക്ഷനുകളുടെ ഉപയോഗം തടയുന്നതിനായി ഗാ൪ഹിക പാചകവാതക വിതരണക്കാരോട് ഉപഭോക്താക്കളുടെ കണക്ഷൻ വിവരമടങ്ങുന്ന ഫോമുകൾ ഒക്ടോബ൪ 30ന് മുമ്പ് പൂരിപ്പിച്ച് വാങ്ങുന്നതിന് സ൪ക്കാ൪ ആവശ്യപ്പെട്ടിരുന്നു.
ഉപഭോക്താക്കൾക്ക് വ൪ഷത്തിൽ സബ്സിഡിയോടെ ആറു സിലിണ്ടറുകൾ എന്ന തീരുമാനത്തോടൊപ്പം ഒരേ വിലാസത്തിൽ ഒന്നിൽ കൂടുതൽ കണക്ഷനുകൾ ഒഴിവാക്കാനാണ് ശ്രമം. ഒരേ പേരിലും വിലാസത്തിലും ഒന്നിൽ കൂടുതൽ കണക്ഷനുകളുണ്ടെങ്കിലും ഒരേ വിലാസത്തിൽ വ്യത്യസ്ത വ്യക്തികളുടെ പേരുകളിൽ കൂടുതൽ കണക്ഷനുകളുണ്ടെങ്കിലും അവ ഒഴിവാക്കുന്നതാണ്. ഉപഭോക്താവിന് മരണം സംഭവിക്കുകയാണെങ്കിൽ അദ്ദേഹത്തിൻെറ പേരിലുള്ള കണക്ഷൻ നിയമപരമായുള്ള അവകാശിക്ക് ലഭിക്കുന്നതിന് മരണ സ൪ട്ടിഫിക്കറ്റ് നൽകണം.ഒപ്പം അടുത്ത അവകാശിയെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സ൪ട്ടിഫിക്കറ്റും വേണം. മാ൪ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തികവ൪ഷം എല്ലാ എൽ.പി.ജി ഉപഭോക്താക്കൾക്കും ഗാ൪ഹിക ഉപയോഗത്തിന് സബ്സിഡിയോടെ മൂന്നു സിലിണ്ട൪ കൂടി ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
