ഇനി ഇരുട്ടില്‍ തിളങ്ങുന്ന റോഡുകള്‍
text_fieldsലണ്ടൻ: ഇരുട്ടിൽ റോഡിൻെറ അവസ്ഥയറിയാതെ ധാരാളം അപകടങ്ങളുണ്ടാവാറുണ്ട്. നെത൪ലൻഡ്സിലെ റോഡ് യാത്രക്കാ൪ക്ക് ഇനി ആശ്വസിക്കാം. ഇവിടെ രാത്രിയിൽ തിളങ്ങുന്ന റോഡുകൾ നി൪മിക്കാനുള്ള ഒരുക്കത്തിലാണ് അധികൃത൪. കൂടാതെ ഇലക്ട്രിക് കാറുകൾ ചാ൪ജ് ചെയ്യാനുള്ള സംവിധാനമുണ്ടാക്കാനും പദ്ധതിയുണ്ട്. വാഹനങ്ങൾ അടുത്തെത്തുമ്പോൾ പ്രകാശിക്കുകയും അകന്നുപോവുമ്പോൾ താനെ അണയുകയും ചെയ്യുന്ന ബൾബുകൾ നിരത്തുകളുടെ പ്രതലത്തിൽതന്നെ സ്ഥാപിക്കാനാണ് നീക്കം. നിലവിൽ ഉപയോഗത്തിലുള്ള ഹൈവേകളെയാണ് തിളക്കമുള്ളതാക്കി മാറ്റുന്നത്.സ്മാ൪ട്ട് ഹൈവേയ്സ് എന്നാണ് തിളങ്ങും റോഡിൻെറ പേര്. റോഡുകൾ കൂടുതൽ സുരക്ഷിതവും ഉപയോഗപ്രദവുമായിത്തീരുമെന്നതാണ് പ്രത്യേകത. ഡച്ച് സ്ഥാപനങ്ങളായ സ്റ്റുഡിയോ റോസ്ഗാ൪ഡെയും ഹീജ്മാൻസ് ഇൻഫ്രാസ്ട്രെക്ചറും ചേ൪ന്നാണ് ഈ അതിശയവഴിയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
