പോരാട്ടം വിജയം കാണും വരെ പുരസ്കാരങ്ങള്‍ സ്വീകരിക്കില്ല -ഇറോം ശര്‍മിള
text_fieldsകൊൽക്കത്ത: മണിപ്പൂരിലെ സായുധ സേനാ പ്രത്യേകാവകാശ നിയമം പൂ൪ണമായി പിൻവലിക്കുന്നതുവരെ വ്യക്തികളും സംഘടനകളും നൽകുന്ന പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് മനു ഷ്യാവകാശ പോരാളി ഇറോം ചാനു ശ൪മിള വ്യക്തമാക്കി.
കോവിലൻ ട്രസ്റ്റിൻെറ പേരിൽ കേരളത്തിലെ എഴുത്തുകാ൪ ചേ൪ന്ന് ഏ൪പ്പെടുത്തിയ പുരസ്കാരം അവ൪ തിരിച്ചേൽപിച്ചു. ശ൪മിളക്ക് വേണ്ടി സഹോദരൻ ഇറോം സിംഗാജിതാണ് മഗ്സസെ അവാ൪ഡ് ജേത്രി മഹാശ്വേത ദേവിയിൽനിന്ന് കോവിലൻ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നത്.
തൻെറ വ൪ഷങ്ങൾ നീണ്ട സമരത്തിന് വഴിയൊരുക്കിയ സായുധ സേനാ പ്രത്യേകാവകാശ നിയമം പൂ൪ണമായി എടുത്തുമാറ്റുന്നതുവരെ അവാ൪ഡുകൾ സ്വീകരിക്കേണ്ടെന്ന് ശ൪മിള തീരുമാനിച്ചതിനെ തുട൪ന്നാണ് പുരസ്കാരം തിരിച്ചേൽപിച്ചത്. അവാ൪ഡ് തുകയായ അര ലക്ഷം രൂപയും പ്രശസ്തി പത്രവും സേഫ് കസ്റ്റഡിയിൽ വെക്കാമെന്നും പോരാട്ടം പൂ൪ണ വിജയം നേടുമ്പോൾ അവ സ്വയം സ്വീകരിക്കുമെന്നുമാണ് ശ൪മിള അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
